ക്രിസ് ഗെയ്‌ലിന്റെ സൂപ്പർ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി. ധോണിയേയും പിന്നിലാക്കി കുതിപ്പ്.

ezgif 5 658f26d6c9

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ ചരിത്രത്തിലേക്ക് കുതിച്ചു കയറുകയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. 2015ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് വിരാട് കോഹ്ലി ഏകദിന ലോകകപ്പിൽ സെഞ്ച്വറി സ്വന്തമാക്കുന്നത്. മത്സരത്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തിയായിരുന്നു വിരാട് കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഈ വമ്പൻ ഇന്നിങ്സിലൂടെ ഒരുപാട് റെക്കോർഡുകൾ മറികടക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമായും ക്രിസ് ഗെയ്‌ലിന്റെ ഒരു വമ്പൻ റെക്കോർഡാണ് കോഹ്ലി ഈ ഇന്നിങ്സിലൂടെ മറികടന്നത്. ഐസിസി ഇവന്റുകളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റർ എന്ന റെക്കോർഡാണ് കോഹ്ലി സ്വന്തം പേരിൽ ചേർന്നിരിക്കുന്നത്.

ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവയെല്ലാം കൂട്ടി നോക്കുമ്പോൾ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ള താരമായി വിരാട് കോഹ്ലി മാറിയിരിക്കുന്നു. മത്സരത്തിന് മുൻപ് ഐസിസി ഇവന്റുകളിൽ 2856 റൺസാണ് വിരാട് കോഹ്ലി നേടിയിരുന്നത്. ഗെയിലിനെ മറികടക്കാൻ കോഹ്ലിക്ക് വേണ്ടിയിരുന്നത് 87 റൺസ് ആയിരുന്നു. എന്നാൽ മത്സരത്തിൽ 103 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവച്ചതോടെ ഈ റെക്കോർഡ് പേരിൽ ചേർക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. ഇതുവരെ ഐസിസി ഇവന്റുകളിൽ നിന്ന് 2959 റൺസാണ് ഇന്ത്യയുടെ സൂപ്പർ താരം നേടിയിട്ടുള്ളത്. 2942 റൺസ് ഐസിസി ഇവന്റുകളിൽ സ്വന്തമാക്കിയിട്ടുള്ള ഗെയിലിനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ഐസിസി ഇവന്റുകളിൽ 2719 റൺസ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. 2687 റൺസ് ഐസിസി ഇവന്റകളിൽ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഈ ലിസ്റ്റിലാണ് കോഹ്ലി ഒന്നാമതായിരിക്കുന്നത്. മാത്രമല്ല മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു തകർപ്പൻ റെക്കോർഡും മറികടക്കാൻ മത്സരത്തിലൂടെ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഐസിസി ഇവന്റുകളിൽ ഏറ്റവുമധികം വിജയങ്ങളിൽ പങ്കാളിയായ താരം എന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഐസിസി ഇവന്റുകളിലെ 52 വിജയങ്ങളിലായിരുന്നു മഹേന്ദ്ര സിംഗ് ധോണി പങ്കാളിയായത്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയം നേടിയതോടെ ഇത് മറികടന്ന് 53 വിജയങ്ങളിൽ പങ്കാളിയാവാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 26000 റൺസ് സ്വന്തമാക്കുന്ന താരമായി വിരാട് കോഹ്ലി മാറുകയുണ്ടായി. കേവലം 567 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലി അതിവേഗത്തിൽ 26000 റൺസ് പിന്നിട്ടത്. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നാണ് കോഹ്ലിയുടെ ഈ നേട്ടം.

Scroll to Top