50ആം സെഞ്ച്വറി സ്വന്തമാക്കി ‘കിങ് കോഹ്ലി’ . ചരിത്ര താളുകളിൽ എഴുതിചേർത്ത വിരാടിസം.

20231115 164815

ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. മത്സരത്തിൽ സെഞ്ച്വറി നേടിയാണ് വിരാട് കോഹ്ലി ഒരു വമ്പൻ റെക്കോർഡ് മറികടന്നിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന താരം എന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിലെ സെഞ്ച്വറിയോടു കൂടി കോഹ്ലി തന്റെ കരിയറിൽ 50 സെഞ്ച്വറികൾ പൂർത്തീകരിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ തന്റെ കരിയറിൽ 49 ഏകദിന സെഞ്ച്വറികളായിരുന്നു സ്വന്തമാക്കിയിരുന്നത്. വിരാടിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ് ഈ സെഞ്ചുറിയിലൂടെ ഉണ്ടായിരിക്കുന്നത്.

നിർണായകമായ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ രോഹിത് നൽകിയ മികച്ച തുടക്കത്തിന് ശേഷമാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. പതിവുപോലെ സിംഗിളുകൾ നേടിയാണ് വിരാട് കോഹ്ലി തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. ശുഭ്മാൻ ഗില്ലിനോപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ തരക്കേടില്ലാത്ത കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് കോഹ്ലി ശ്രമിച്ചത്. ഇതിനിടെ ഗിൽ പരിക്കു മൂലം മൈതാനം വിട്ടെങ്കിലും കോഹ്ലി തന്റേതായ രീതിയിൽ മുന്നേറുകയായിരുന്നു. മത്സരത്തിൽ 59 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

ഗിൽ കൂടാരം കയറിയതിന് ശേഷവും അയ്യരെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്നിങ്സ് ചലിപ്പിച്ചു. ഇന്ത്യൻ സ്കോറിംഗ് റേറ്റ് പതിഞ്ഞ താളത്തിൽ ആയപ്പോഴൊക്കെയും ബൗണ്ടറികൾ കണ്ടെത്താൻ കോഹ്ലിക്ക് സാധിച്ചു. കോഹ്ലി സ്ഥിരതയോടെ റൺസ് കണ്ടെത്തിയത് ന്യൂസിലാൻഡിനും വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. മത്സരത്തിൽ 106 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 50ആം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ഇതോടെ സച്ചിന്റെ സർവ്വകാല സെഞ്ച്വറി റെക്കോർഡ് മറികടക്കാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.

മാത്രമല്ല ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ പൂർത്തീകരിക്കുന്ന ആദ്യ താരം എന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിൽ ചേർത്തു. മത്സരത്തിൽ ഇന്ത്യയെ ഒരു ശക്തമായ നിലയിലെത്തിക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മുൻപ് മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് രോഹിത് ഇന്ത്യക്ക് നൽകിയത്. 29 പന്തുകളിൽ 47 റൺസായിരുന്ന രോഹിത് നേടിയത്. 79 റൺസ് നേടിയ ശുഭമാൻ ഗില്ലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയുണ്ടായി.

Scroll to Top