ഇന്ത്യന്‍ ടീമിനു ആശങ്കയായി പരിക്കുകള്‍. കൂടാതെ തേനിച്ചയുടെ ആക്രമണം. ഞെട്ടിക്കുന്ന വാര്‍ത്തകള്‍

ലോകകപ്പില്‍ ന്യൂസിലന്‍റിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ പരിക്കുകള്‍. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ കാലിനു പരിക്കേറ്റ ഹര്‍ദ്ദിക്ക് പാണ്ട്യ ന്യൂസിലന്‍റിനെതിരെ കളിക്കില്ലാ. അതിനാല്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് പകരമായി ടീമില്‍ എത്തേണ്ടിയിരുന്ന സൂര്യകുമാര്‍ യാദവിനും പരിക്കേറ്റു എന്ന് വിവരമാണ് പുറത്ത് വരുന്നത്.

ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിലാണ് സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത്. ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റില്‍ നിന്നും എറിഞ്ഞ പന്തില്‍ കൈകുഴക്കാണ് സൂര്യകുമാര്‍ യാദവിനു പരിക്കേറ്റത്. പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയ സൂര്യ ഐസ്പാക്ക് വച്ച് വേദന കടിച്ചമര്‍ത്തി.

F8 B5PdaAAAExZ

അതേ സമയം ടീമിലെ മറ്റൊരു താരമായ ഇഷാന്‍ കിഷന് തേനിച്ച കുത്തേറ്റു. പരിശീലനത്തിനിടെയാണ് തലയ്ക്ക് പുറകില്‍ കുത്തേറ്റത്. ഇരുവരും മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.

ടൂര്‍ണമെന്‍റില്‍ പരാജയമറിയാതെ കുതിക്കുന്ന ടീമാണ് ന്യൂസിലന്‍റും ഇന്ത്യയും. ധര്‍മ്മശാലയിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. 2003 നു ശേഷം ഐസിസി ടൂര്‍ണമെന്‍റില്‍ കിവീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചട്ടില്ലാ.

Read Also -  ആ താരത്തെ മാറ്റി സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കണം. സഞ്ജയ്‌ മഞ്ജരേക്കർ പറയുന്നു.
Scroll to Top