ഡീകോക്ക് എഫക്ടിൽ പത്തിയൊടിഞ്ഞ് നാഗിൻ ഡാൻസ്കാർ. 149 റൺസിന്റെ കൂറ്റൻ വിജയവുമായി ദക്ഷിണാഫ്രിക്ക.

mahamdullah century vs south africa

ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മത്സരത്തിൽ 149 റൺസിന്റെ കൂറ്റൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയായി വീണ്ടും ഓപ്പണർ ഡിക്കോക്ക് തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. ഒപ്പം ക്ലാസനും ദക്ഷിണാഫ്രിക്കക്കായി അടിച്ചു തകർക്കുകയുണ്ടായി. ബോളിങിൽ ദക്ഷിണാഫ്രിക്കയുടെ മുഴുവൻ ബോളർമാരും കൃത്യമായി സംഭാവനകൾ നൽകി. ഇങ്ങനെ മത്സരത്തിൽ പൂർണ്ണ ആധിപത്യത്തോടെ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ മികച്ച തുടക്കം തന്നെയാണ് ഡികോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ബംഗ്ലാദേശ് ബോളർമാരെ ആക്രമണപരമായി ഡികോക്ക് നേരിട്ടു. കഴിഞ്ഞ മത്സരങ്ങളിലെ അതേ ഫോം ഡികോക്ക് ബംഗ്ലാദേശിനെതിരെയും ആവർത്തിക്കുകയായിരുന്നു.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് ഡികോക്ക് സ്വന്തമാക്കിയത്. സെഞ്ചുറിക്ക് ശേഷവും ഡികോക്ക് അടിച്ചു തകർക്കുകയുണ്ടായി. മത്സരത്തിൽ 140 പന്തുകൾ നേരിട്ട ഡികോക്ക് 174 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 15 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെട്ടു.

ഡികോക്കിനൊപ്പം ദക്ഷിണാഫ്രിക്കൻ നായകൻ മാക്രവും(60) ക്ലാസനും മത്സരത്തിൽ മികവുപുലർത്തി. ക്ലാസൻ മത്സരത്തിൽ 49 പന്തുകളിൽ 2 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 90 റൺസാണ് നേടിയത്. മില്ലർ അവസാന ഓവറുകളിൽ 15 പന്തുകളിൽ 4 സിക്സറുകളടക്കം 34 റൺസ് നേടി മികച്ച ഫിനിഷിംഗ് നടത്തി.

Read Also -  കിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 382 റൺസിലെത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ പാളി. ബംഗ്ലാദേശിന്റെ മുൻനിര വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. മഹമുദുള്ള ഒഴിച്ച് മറ്റൊരു ബംഗ്ലാദേശ് താരത്തിനും മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചില്ല.

മഹമുദുള്ള മത്സരത്തിൽ 111 പന്തുകളിൽ 111 റൺസാണ് നേടിയത്. എന്നാൽ ഒരു സമയത്ത് പോലും ദക്ഷിണാഫ്രിക്കയുടെ വമ്പൻ സ്കോറിനെ മറികടക്കുമെന്ന തോന്നലുണ്ടാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. പൂർണ്ണമായും ഏകപക്ഷീയമായ നിലയിൽ തന്നെയായിരുന്നു മത്സരം മുൻപോട്ടു പോയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസൺ, കൊഏറ്റ്സി, റബാഡ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികവുപുലർത്തുകയുണ്ടായി. നെതർലൻഡ്സിനോടേറ്റ പരാജയം ഒഴിച്ച് നിർത്തിയാൽ വളരെ മികച്ച തുടക്കം തന്നെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.

Scroll to Top