ബാബർ ആസമിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനൊരുങ്ങി പാകിസ്ഥാൻ. പകരക്കാർ ഇവർ.

ezgif 1 36f2f86555

ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതിനുശേഷം തങ്ങളുടെ നായകനെ മാറ്റാനൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം ബാബർ ആസമിനെ നായകസ്ഥാനത്തു നിന്നും മാറ്റാനാണ് പാക്കിസ്ഥാൻ ടീം തയ്യാറാവുന്നത്. ആസമിന് പകരക്കാരനായി സർഫറാസ് അഹമ്മദ്, മുഹമ്മദ് റിസ്വാൻ, ഷാഹിൻഷാ അഫ്രി എന്നിവരുടെ പേരുകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുൻപിൽ നിലവിലുള്ളത്.

ലോകകപ്പിന് ശേഷം ഉടനെ തന്നെ പാക്കിസ്ഥാൻ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കായി തിരിക്കും. മാത്രമല്ല 2024 ട്വന്റി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി എന്നീ വമ്പൻ ടൂർണമെന്റുകൾക്കും കൃത്യമായ പ്ലാൻ നിർമ്മിക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരന്തരം പരാജയപ്പെടുന്ന നായകൻ ബാബർ ആസമിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്.

ഈ ലോകകപ്പിൽ ഇനി 4 മത്സരങ്ങളാണ് ലീഗ് റൗണ്ടിൽ പാക്കിസ്ഥാന് അവശേഷിക്കുന്നത്. ഈ നാലു മത്സരങ്ങളിലും വിജയം നേടിയാൽ മാത്രമേ പാക്കിസ്ഥാന് സെമിഫൈനലിൽ യോഗ്യത കണ്ടെത്താൻ സാധിക്കൂ. “ഇനി ഒരു അത്ഭുതം സംഭവിച്ച്, വരുന്ന മത്സരങ്ങളിലൊക്കെയും വിജയം നേടിയാൽ മാത്രമേ പാക്കിസ്ഥാന് സെമിഫൈനലിൽ സ്ഥാനം ലഭിക്കുകയുള്ളൂ. അങ്ങനെയെങ്കിൽ മാത്രമേ ബാബർ ആസമിന് പാക്കിസ്ഥാൻ നായകനായി തുടരാൻ സാധിക്കൂ. ഇനി അങ്ങനെ വിജയം സ്വന്തമാക്കിയാൽ തന്നെ ബാബർ ആസാം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ മാത്രമായി മാറിയേക്കാം.”- പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട ഒരു വൃത്തം അറിയിച്ചു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ലോകകപ്പിന്റെ സെമിയിൽ എത്താനാവാതെ തിരികെ മടങ്ങേണ്ടി വന്നാൽ ബാബർ ആസാം തന്റെ രാജിക്കത്ത് ഉടൻതന്നെ സമർപ്പിക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. “ബാബർ ആസമിന്റെ നായകസ്ഥാനം ഇതോടുകൂടി അവസാനിക്കുകയാണ്. എന്തെന്നാൽ വളരെ വലിയ അധികാരങ്ങൾ തന്നെയാണ് ബാബർ ആസമിന് നായകൻ എന്ന നിലയിൽ പാകിസ്ഥാൻ നൽകിയിരുന്നത്. അയാൾക്ക് ആവശ്യമെന്ന് പറഞ്ഞ മുഴുവൻ കളിക്കാരെയും അയാളോടൊപ്പം ലോകകപ്പിൽ അയക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടുണ്ട്. ആസമിന്റെ അധികാരം ഒരു സമയത്തും കുറയ്ക്കാൻ പാകിസ്ഥാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏഷ്യാകപ്പിലെയും ലോകകപ്പിലെയും ഈ ദയനീയമായ പരാജയങ്ങൾക്ക് ഉത്തരവാദിത്വം ബാബർ ആസം തന്നെ ഏറ്റെടുക്കണം.”- ബന്ധപ്പെട്ട വൃത്തം കൂട്ടിച്ചേർക്കുന്നു.

ഇതിനൊപ്പം സർഫറസ് അഹമ്മദ് അടക്കമുള്ള താരങ്ങൾക്ക് പാകിസ്ഥാൻ നായകനാവാൻ അവസരം ലഭിക്കും എന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. “ടെസ്റ്റ് ടീമിനെയും ഏകദിന ടീമിന്റെയും നായകനായി സർഫറാസ് വീണ്ടും എത്താനുള്ള സാധ്യതകളുണ്ട്. ട്വന്റി20 ടീമിന്റെ നായകനായി ഷാഹിൻഷാ അഫ്രിദിയെ പരിഗണിക്കാനാണ് പാകിസ്ഥാൻ തയ്യാറാവുന്നത്.”- പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ ഒരു വിശ്വസനീയമായ വൃത്തം അറിയിക്കുന്നു. നിലവിൽ സർഫറാസ് ഖാൻ പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡിന്റെ അംഗമല്ല.

Scroll to Top