കിവികളുടെ സെമി പ്രതീക്ഷകൾ മുടക്കി പാകിസ്ഥാൻ അറ്റാക്ക്. ലോകകപ്പ് കൂടുതൽ ആവേശത്തിലേക്ക്.

fakhar saman and babar azam

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 21 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 401 എന്ന വമ്പൻ സ്കോറിൽ എത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 25.3 ഓവറിൽ 200 റൺസ് നേടി നിന്നപ്പോഴാണ് മഴ വില്ലനായി എത്തിയത്. ശേഷം ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പാക്കിസ്ഥാനായി മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ ഫഖർ സമനാണ് മികവ് പുലർത്തിയത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ തുടക്കം തന്നെയാണ് ന്യൂസിലാൻഡിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ഓപ്പണർ കോൺവെയെ(35) ന്യൂസിലാൻഡിന് തുടക്കത്തിലെ നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ രചിൻ രവീന്ദ്രയും നായകൻ വില്യംസനും അടിച്ചു തകർക്കുകയായിരുന്നു. 180 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ന്യൂസിലാൻഡിനായി കെട്ടിപ്പടുത്തത്. രവീന്ദ്ര മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയും സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 94 പന്തുകൾ നേരിട്ട രവീന്ദ്ര 15 ബൗണ്ടറികളും ഒരു സിക്സറുമടക്കം 108 റൺസ് നേടി. നായകൻ വില്യംസൺ 79 പന്തുകളിൽ 10 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 95 റൺസാണ് നേടിയത്.

Read Also -  2023 ഫൈനലിലെ പക വീട്ടി ഗുജറാത്ത്‌.. ചെന്നൈയെ തോല്പിച്ചത് 35 റൺസിന്..

ശേഷമെത്തിയ ബാറ്റർമാരും അവസാന ഓവറുകളിൽ ന്യൂസിലാൻഡിന് വേണ്ട രീതിയിൽ സംഭാവനകൾ നൽകിയപ്പോൾ ന്യൂസിലാൻഡിന്റെ സ്കോർ കുതിച്ചു. നിശ്ചിത 50 ഓവറുകളിൽ 401 റൺസാണ് ന്യൂസിലാൻഡ് മത്സരത്തിൽ നേടിയത്. പാക്കിസ്ഥാനായി മുഹമ്മദ് വസീം മത്സരത്തിൽ 3 വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർ ഫഖർ സമാൻ അടിച്ചു തകർക്കുകയായിരുന്നു. ഒരു വശത്ത് അബ്ദുള്ള ഷെഫീക്കിന്റെ(4) വിക്കറ്റ് നഷ്ടമായെങ്കിലും മറുവശത്ത് ഫക്കർ സൽമാൻ വെടിക്കെട്ട് തീർത്തു.

മത്സരം വിജയിക്കുന്നതിനോടൊപ്പം തങ്ങളുടെ നെറ്റ് റൺറൈറ്റ് ഉയർത്തുക എന്ന ഉദ്ദേശവും പാക്കിസ്ഥാന് ഉണ്ടായിരുന്നു. അങ്ങനെ പാക്കിസ്ഥാൻ അടിച്ചു തകർക്കുന്ന സമയത്താണ് മഴ അതിഥിയായി എത്തിയത്. ശേഷം പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറുകളിൽ 342 റൺസാക്കി ചുരുക്കുകയും ചെയ്തു. ആദ്യ മഴയ്ക്ക് ശേഷവും പാക്കിസ്ഥാൻ ആവേശത്തോടെ വെടിക്കെട്ട് തീർക്കുകയായിരുന്നു. എന്നാൽ വീണ്ടും മഴയെത്തിയതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചു. മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാനായി ഫക്കർ സമൻ 81 പന്തുകളിൽ 126 റൺസ് നേടി. നായകൻ ബാബർ ആസം 63 പന്തുകളിൽ 66 റൺസാണ് നേടിയത്. പാക്കിസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.

Scroll to Top