പാകിസ്ഥാന്റെ പെട്ടിയിലെ അവസാന ആണിയടിച്ച് ഇംഗ്ലണ്ട്. തോറ്റത് 93 റൺസിന്.

CiU464Qi

2023 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങി പാക്കിസ്ഥാൻ. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 93 റൺസിന്റെ വമ്പൻ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഇതോടെ 2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ പാക്കിസ്ഥാൻ പുറത്തായിട്ടുണ്ട്. മത്സരത്തിൽ ഇംഗ്ലണ്ടിനായി സ്റ്റോക്സ്, റൂട്ട്, ബെയർസ്റ്റോ എന്നിവരാണ് ബാറ്റിംഗിൽ തുടങ്ങിയത്. ബോളിംഗിൽ ഡേവിഡ് വില്ലി, ആദിൽ റഷീദ് തുടങ്ങിയവർ മികവ് പുലർത്തിയപ്പോൾ ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തുകയായിരുന്നു. നേരത്തെ തന്നെ ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ പുറത്തായ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഒരു ആശ്വാസ വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായത്.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ പക്വതയാർന്ന തുടക്കം തന്നെയാണ് ഇംഗ്ലണ്ടിനായി ഓപ്പണർമാർ നൽകിയത്. ഡേവിഡ് മലാനും ബെയർസ്റ്റോയും ആദ്യ സമയങ്ങളിൽ തന്നെ പാകിസ്ഥാന് മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. മലൻ മത്സരത്തിൽ 31 റൺസ് നേടിയപ്പോൾ, ബെയർസ്റ്റോ 59 റൺസാണ് നേടിയത്. ഇരുവർക്കും ശേഷമെത്തിയ ജോ റൂട്ടും ക്രീസിലുറച്ചതോടെ പാക്കിസ്ഥാന് കാര്യങ്ങൾ പ്രയാസകരമാവുകയായിരുന്നു. റൂട്ടും സ്റ്റോക്സും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. മത്സരത്തിൽ സ്റ്റോക്സ് 76 പന്തുകളിൽ 84 റൺസാണ് നേടിയത്. 11 ബൗണ്ടറികളും രണ്ട് സിക്സറുകളും സ്റ്റോക്സിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടു.

റൂട്ട് മത്സരത്തിൽ 72 പന്തുകളിൽ 60 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 18 പന്തുകളിൽ 27 റൺസ് നേടിയ ബട്ട്ലറും 17 പന്തുകളിൽ 30 റൺസ് നേടിയ ഹാരി ബ്രുക്കും അടിച്ചു തകർത്തപ്പോൾ ഇംഗ്ലണ്ട് 337 എന്ന വലിയ ടോട്ടലിൽ എത്തുകയായിരുന്നു. ഇത്ര വലിയ സ്കോർ 6.4 ഓവറുകളിൽ മറികടന്നാൽ മാത്രമേ പാക്കിസ്ഥാന് ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ വലിയ ആഘാതമാണ് പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ബോളർമാർ നൽകിയത്. പാക്കിസ്ഥാന്റെ ഓപ്പണർമാരായ അബ്ദുള്ള ഷെഫീക്കിനെയും(0) ഫക്കർ സമനേയും(1) തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഡേവിഡ് വില്ലിയ്ക്ക് സാധിച്ചു.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

ഇതോടെ പാക്കിസ്ഥാൻ പരാജയത്തിലേക്ക് കൂപ്പുകുത്തി. നായകൻ ബാബർ ആസാം 38 റൺസും, റിസ്വാൻ 36 റൺസും നേടി പാക്കിസ്ഥാന് പ്രതീക്ഷകൾ നൽകിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ഇംഗ്ലണ്ടിന്റെ ബോളർമാർക്ക് സാധിച്ചു. പാക്കിസ്ഥാൻ നിരയിൽ 45 പന്തുകളിൽ 51 റൺസ് നേടിയ ആഗ സൽമാനാണ് ടോപ് സ്കോറർ. അവസാന വിക്കറ്റിൽ ഹാരിസ് റോഫും(35) മുഹമ്മദ് വസീമും(16) ചേർന്ന് പാകിസ്ഥാനായി പൊരുതുകയുണ്ടായി. അവസാന വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തു. പക്ഷേ മത്സരത്തിൽ വിജയിക്കാൻ പാകിസ്ഥാന് അത് പോരായിരുന്നു . എന്തായാലും ഇംഗ്ലണ്ടിനെ സംബന്ധിച്ച് മത്സരത്തിലെ വിജയം വലിയ ആശ്വാസം പകരുന്നതാണ്. 2023 ഏകദിന ലോകകപ്പിൽ ഇതുവരെ ഓർത്തുവയ്ക്കാൻ പാകത്തിന് യാതൊരു പ്രകടനവും കാഴ്ചവയ്ക്കാതിരുന്ന ടീമാണ് ഇംഗ്ലണ്ട്

Scroll to Top