നാഗിൻ ഡാൻസ് അടുത്ത ലോകകപ്പിൽ കളിക്കാം. ബംഗ്ലകൾക്ക് മേൽ കണക്ക് തീർത്ത് പാകിസ്ഥാൻ.

fakhar saman

2023 ഏകദിന ലോകകപ്പിൽ നിർണായക വിജയം നേടി പാകിസ്ഥാൻ. കഴിഞ്ഞ മത്സരങ്ങളിലേറ്റ ഞെട്ടിപ്പിക്കുന്ന പരാജയങ്ങൾക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മറുപടി നൽകിയിരിക്കുകയാണ് പാക്കിസ്ഥാൻ. പൂർണ്ണമായും പാക്കിസ്ഥാൻ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമായിരുന്നു ടീം സ്വന്തമാക്കിയത്.

ഈ വിജയത്തോടെ നെറ്റ് റൺറേറ്റിലടക്കം ചലനങ്ങൾ ഉണ്ടാക്കാൻ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ പാക്കിസ്ഥാനായി ബോളിങ്ങിൽ തിളങ്ങിയത് മുഹമ്മദ് വസീമും ഷാഹിൻ അഫ്രിദിയുമായിരുന്നു. ബാറ്റിംഗിൽ ഓപ്പണർമാരായ ഫഖർ സമനും അബ്ദുള്ള ഷെഫീക്കും മികവ് പുലർത്തിയപ്പോൾ പാകിസ്ഥാൻ അനായാസം വിജയത്തിലെത്തി. തോൽവിയോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായി

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ തൻസീദ് ഹസനെ പുറത്താക്കാൻ ഷാഹിൻ അഫ്രിദിക്ക് സാധിച്ചു. പിന്നീട് തുടർച്ചയായി 2 വിക്കറ്റുകൾ കൂടി നേടി പാക്കിസ്ഥാൻ ആദ്യം തന്നെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ബംഗ്ലാദേശിനായി ഓപ്പണർ ലിറ്റൻ ദാസാണ് മുൻനിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

പിന്നീട് വലിയ പടുകുഴിയിലേക്ക് വീണ ബംഗ്ലാദേശിനെ മധ്യനിര ബാറ്റർമാർ നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. മഹ്മുദുള്ളയും നായകൻ ഷക്കീബ് അൽ ഹസനും നിർണായക സമയത്ത് തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. മഹ്മുദുള്ള 70 പന്തുകളിൽ 56 റൺസ് നേടിയപ്പോൾ നായകൻ ഷക്കീബ് 64 പന്തുകളിൽ 43 റൺസാണ് നേടിയത്.

എന്നാൽ അവസാന ഓവറുകളിൽ സ്കോറിങ് റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ 46 ഓവറിൽ ബംഗ്ലാദേശ് ഓൾ ഔട്ടാവുകണ്ടായി. മത്സരത്തിൽ 204 റൺസാണ് ബംഗ്ലാദേശ് നേടിയത്. പാക്കിസ്ഥാനായി ഷാഹിദ് അഫ്രീദി 23 റൺസ് വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. മുഹമ്മദ് വസീം 31 റൺസ് വിട്ടു നൽകിയാണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. 2 വിക്കറ്റുകൾ സ്വന്തമാക്കിയ ഹാരിസ് റൗഫും മികച്ച പിന്തുണ നൽകുകയുണ്ടായി.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

205 എന്ന ചെറിയ വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർമാർ തുടക്കം തന്നെ മികവ് പുലർത്തി. ആദ്യ വിക്കറ്റിൽ ശക്തമായ ഒരു പാർട്ണർഷിപ്പ് കെട്ടിപ്പടുക്കാൻ ഓപ്പണർമാരായ ഫഖർ സമനും അബ്ദുള്ള ഷെഫീഖിനും സാധിച്ചു.

ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 128 റൺസിന്റെ ശക്തമായ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. പതിവിന് വിപരീതമായി ആക്രമിച്ചു തന്നെയാണ് പാക്കിസ്ഥാൻ ഓപ്പണർമാർ ആദ്യ സമയങ്ങളിൽ കളിച്ചത്. കൃത്യമായി നെറ്റ് റൺറേറ്റ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശമായിരുന്നു പാക്കിസ്ഥാന് മുൻപിൽ ഉണ്ടായിരുന്നത്.

ഓപ്പണർ ഷഫീഖ് 69 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 68 റൺസ് സ്വന്തമാക്കി. മത്സരത്തിൽ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയ ഫഖർ സൽമാൻ 74 പന്തുകളിൽ 81 റൺസാണ് നേടിയത്. 3 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളും സമന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷം മുഹമ്മദ് റിസ്വാനും ക്രീസിലുറച്ചതോടെ പാക്കിസ്ഥാൻ വിജയം കണ്ടെത്തുകയായിരുന്നു. 17 ഓവറുകൾ ബാക്കി നിൽക്കവെയാണ് പാകിസ്താന്റെ ഈ വമ്പൻ വിജയം.

Scroll to Top