ഷാമി റിട്ടേൺസ്. സ്റ്റോക്സിന്റെയും ബെയർസ്റ്റോയുടെയും കുറ്റി പറത്തി ഷാമി ഷോ.

ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റോക്സിനെ വരിഞ് മുറുകി മുഹമ്മദ് ഷാമി. ഒരു തകർപ്പൻ പന്തിൽ സ്റ്റോക്സിന്റെ കുറ്റി പിഴുതാണ് മുഹമ്മദ് ഷാമി മത്സരത്തിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയത്. പലതരത്തിൽ മുഹമ്മദ് ഷാമിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു സ്റ്റോക്സ്.

എന്നാൽ കൃത്യമായ ലൈനും ലങ്ത്തും പാലിച്ച് ഷാമി സ്റ്റോക്സിന്റെ സ്റ്റമ്പ് പിഴുതെറിഞ്ഞ് പ്രതികാരം വീട്ടുകയായിരുന്നു. മത്സരത്തിൽ നിർണായക സമയത്താണ് സ്റ്റോക്സിന്റെ വിക്കറ്റ് ഇന്ത്യക്ക് ലഭിച്ചത്. ഇത് ഇന്ത്യയെ മത്സരത്തിൽ മുൻപിൽ എത്തിച്ചിട്ടുണ്ട്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ വിക്കറ്റായി ആണ് സ്റ്റോക്സ് പുറത്തായത്.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സ്റ്റോക്സ് കൂടാരം കയറിയത്. മത്സരത്തിൽ മൂന്നാമതായി ക്രീസിലെത്തിയ സ്റ്റോക്‌സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ 9 പന്തുകളിൽ സ്റ്റോക്സ് പലതരത്തിൽ റൺസ് സ്വന്തമാക്കാൻ ശ്രമിച്ചു. പക്ഷേ ഇന്ത്യൻ ബോളർമാരുടെ കൃത്യതയ്ക്ക് മുൻപിൽ സ്റ്റോക്സിന് റൺസ് സ്വന്തമാക്കാൻ സാധിച്ചില്ല. ഇതോടെ സ്റ്റോക്സ് കൂടുതൽ ആക്രമണം നടത്താനാണ് ശ്രമിച്ചത്. പക്ഷേ ഓവറിലെ അവസാന പന്ത് സ്റ്റോക്സിന്റെ കുറ്റി പിഴുതു. കൃത്യമായി പിച്ച് ചെയ്ത പന്തിൽ ക്രീസിൽ നിന്നും മാറിയടിക്കാൻ സ്റ്റോക്സ് ശ്രമിക്കുകയായിരുന്നു. എന്നാൽ പന്തിന്റെ ദിശ നിർണയിക്കുന്നതിൽ സ്റ്റോക്സ് പൂർണമായും പരാജയപ്പെട്ടു.

കേവലം വാലറ്റക്കാരന്റെ ഷോട്ടിന് സമാനമായ രീതിയിലാണ് സ്റ്റോക്സിന്റെ ഷോട്ട് അവസാനിച്ചത്. പന്ത് കൃത്യമായി സ്റ്റമ്പിൽ പതിക്കുകയും ചെയ്തു. ഇതോടെ 10 പന്തുകളിൽ റൺസ് ഒന്നും നേടാതെ സ്റ്റോക്സ് പുറത്താകുകയായിരുന്നു. സ്റ്റോക്സിന്റെ പുറത്താകൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത് മത്സരം ഒറ്റക്കൈയിൽ വിജയിപ്പിക്കാൻ സാധിക്കുന്ന ബാറ്ററാണ് ബെൻസ സ്റ്റോക്സ്. മാത്രമല്ല സ്റ്റോക്സ് പുറത്തായതോടെ ഇംഗ്ലണ്ട് 33ന് 3 എന്ന നിലയിൽ തകരുകയും ചെയ്തു.

തൊട്ടുപിന്നാലെ അപകടകാരിയായ ബേയർസ്റ്റോയുടെ കുറ്റി പിഴുതെറിയാനും മുഹമ്മദ് ഷാമിക്ക് സാധിച്ചു. ഷോർട് ലെങ്തിൽ വന്ന പന്ത് കട്ട് ചെയ്യാൻ ബെയർസ്റ്റോ ശ്രമിക്കുകയും, എഡ്ജിൽ കൊണ്ട് നേരെ സ്റ്റമ്പിൽ പതിക്കുകയുമാണ് ഉണ്ടായത്. 23 പന്തുകളിൽ 14 റൺസാണ് ബെയർസ്റ്റോ മത്സരത്തിൽ നേടിയത്. മുൻപ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാറ്റിംഗിൽ വലിയൊരു തകർച്ചയാണ് ഇന്ത്യ നേരിട്ടത് നായകൻ രോഹിത് ശർമയാണ് ഇന്ത്യയെ വലിയ നാണക്കേട് നിന്ന് രക്ഷിച്ചത്. രോഹിത് മത്സരത്തിൽ 101 പന്തുകളിൽ 87 റൺസ് റൺസ് നേടുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ 49 റൺസ് നേടിയ സൂര്യകുമാർ കൂടി മികവ് പുലർത്തിയതോടെ ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.