ഞങ്ങൾക്ക് കൃത്യമായ പ്ലാനുണ്ട്, ഇത്തവണയും ഇന്ത്യയെ തകർക്കും. ഫെർഗ്യൂസൻ പറയുന്നു.

ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫൈനൽ മത്സരം നാളെ വാങ്കഡെയിൽ വയ്ച്ച് നടക്കുകയാണ്. മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെയാണ് നേരിടുന്നത്. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആയിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. അതിനാൽ തന്നെ ചെറിയ പിഴവുകൾ പോലും വരുത്താതെ മത്സരത്തിൽ വമ്പൻ വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ലീഗ് ഘട്ടത്തിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയായിരുന്നു രോഹിത് ശർമയുടെ ടീം സെമിഫൈനലിലേക്ക് എത്തിയത്. കളിച്ച 9 മത്സരങ്ങളിൽ ഒമ്പതിലും വിജയം നേടാൻ രോഹിത് ശർമയുടെ ടീമിന് സാധിച്ചു. അതിനാൽ തന്നെ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യൻ നിരയ്ക്ക് മുകളിൽ ആരാധകർ വയ്ച്ചിരിക്കുന്നത്. ഇന്ത്യയെ സെമിഫൈനലിൽ പരാജയപ്പെടുത്താൻ താങ്കൾ കൃത്യമായ തന്ത്രം മെനഞ്ഞിട്ടുണ്ട് എന്നാണ് ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗ്യൂസൻ പറയുന്നത്.

ഇതുവരെ ഐസിസി ടൂർണമെന്റിലെ നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യ 3 തവണ ന്യൂസിലാൻഡിനെ നേരിട്ടിട്ടുണ്ട്. ഈ 3 തവണയും ന്യൂസിലാൻഡ് ആയിരുന്നു വിജയം സ്വന്തമാക്കിയത്. അതിനാൽ തന്നെ അല്പം സമ്മർദ്ദം ഇന്ത്യയ്ക്കുണ്ട് എന്നത് ഉറപ്പാണ്. തങ്ങളുടെ വ്യക്തമായ പദ്ധതികളെപ്പറ്റി ലോക്കി ഫെർഗ്യൂസൻ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

“പാകിസ്താനെനിരായ ഞങ്ങളുടെ ഒരു ലോകകപ്പ് മത്സരം മഴമൂലം വെട്ടിച്ചിരുക്കിയിരുന്നു. അത് ഞങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിൽ ഈ സ്ഥാനത്തേക്ക് എത്തും എന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണമായ ഉറപ്പുണ്ടായിരുന്നു.”- ഫെർഗ്യൂസൻ പറയുന്നു.

₹ഇന്ത്യൻ ടീമിനെതിരെ കളിക്കുക എന്നത് എല്ലായിപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. വളരെ ശക്തമായ ബോളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയ്ക്ക് മാത്രമല്ല സെമി ഫൈനലിലെത്തിയ എല്ലാ ടീമുകൾക്കും വളരെ മികച്ച ബോളിംഗ് കരുത്തുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഇത്തവണയും ഞങ്ങൾ ഇന്ത്യക്കെതിരെ വ്യക്തമായ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.”- ഫെർഗ്യൂസൻ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിന്റെ ലീഗ് സ്റ്റേജിൽ ന്യൂസിലാൻഡിനെതിരെ മൈതാനത്ത് ഇറങ്ങിയപ്പോൾ ഇന്ത്യയായിരുന്നു വിജയം കണ്ടത്. ആ ആത്മവിശ്വാസം ഇന്ത്യയെ സെമിഫൈനലിലും രക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ മുൻനിര ബാറ്റർമാരുടെ മികച്ച ഫോം തന്നെയാണ് ഇന്ത്യക്ക് പ്രതീക്ഷയുള്ളത്. നെതർലാൻഡ്സിന് എതിരായ മത്സരത്തിൽ ഇന്ത്യൻ മുൻനിരയിലുള്ള എല്ലാ ബാറ്റർമാരും അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി. മാത്രമല്ല രാഹുലും ശ്രേയസ് അയ്യരും മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു.

ഓരോ മത്സരങ്ങളിലും ഇന്ത്യയ്ക്കായി ഓരോ ബാറ്റർമാർ മികവ് പുലർത്തുന്നത് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. ഒപ്പം എതിർ ടീമുകളെ ഏതു സാഹചര്യത്തിലും എറിഞ്ഞിടാൻ സാധിക്കുന്ന പേസ് ബോളിംഗ് നിരയും ഇന്ത്യയുടെ ശക്തിയാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ കാര്യങ്ങൾ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് നടന്നാൽ ന്യൂസിലാൻഡിനെ കെട്ടുകെട്ടിക്കാൻ സാധിക്കും എന്നത് ഉറപ്പാണ്.