സിറാജ് നിർത്തിയിടത്ത് ഷാമിയുടെ ‘മാസ് എൻട്രി’. ഒരോവറിൽ 2 വിക്കറ്റ്. ഇന്ത്യ ജയത്തിലേക്ക്.

F97zcuiasAAeitu

മുഹമ്മദ് സിറാജിനും ബൂമ്രയ്ക്കും ശേഷം ശ്രീലങ്കൻ നിരയെ തച്ചു തകർത്ത് മുഹമ്മദ് ഷാമിയുടെ മാസ്സ് എൻട്രി. മത്സരത്തിന്റെ പത്താം ഓവറിൽ, തന്റെ ആദ്യ ഓവർ എറിയാനെത്തിയ ഷാമി തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കിയാണ് ശ്രീലങ്കയെ ഞെട്ടിച്ചത്. ശ്രീലങ്കൻ നിരയെ പൂർണ്ണമായും അടിച്ചൊതുക്കാൻ ഷാമിയുടെ ഈ തകർപ്പൻ ബോളിംഗിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ശ്രീലങ്കയുടെ മുഴുവൻ പ്രതീക്ഷകളും അവസാനിപ്പിച്ചു കൊണ്ടായിരുന്നു ഷാമിയുടെ കടന്നുവരവ്. ശ്രീലങ്കയ്ക്കായി ക്രീസിൽ പൊരുതിയ അസലങ്കയും പുതിയ ബാറ്റർ ഹേമന്തയുമാണ് ഷാമിയുടെ തുടർച്ചയായ പന്തുകളിൽ കൂടാരം കയറിയത്. ഈ വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ശ്രീലങ്ക മത്സരത്തിൽ 14ന് 6 എന്ന നിലയിൽ തകരുകയും ചെയ്തു.

പത്താം ഓവറിലെ മൂന്നാം പന്തിലായിരുന്നു മുഹമ്മദ് ഷാമി തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. അസലങ്കയുടെ വിക്കറ്റ് ആണ് മുഹമ്മദ് ഷാമി ആദ്യം വീഴ്ത്തിയത്. വളരെ സമയം ക്രീസിൽ നിന്ന് പൊരുതിയ അസലങ്ക ഷാമിക്കെതിരെ ഒരു ബൗണ്ടറി നേടാൻ ശ്രമിക്കുകയായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന ലെങ്ത് ബോൾ കട്ട് ചെയ്ത് ബൗണ്ടറി കടത്താൻ അസലങ്ക ശ്രമിച്ചു. എന്നാൽ ബാക്വാർഡ്‌ പോയിന്റിൽ നിന്ന ജഡേജ അനായാസം ഈ ഒരു സൂപ്പർ ക്യാച്ച് സ്വന്തമാക്കുകയായിരുന്നു. യാതൊരുതര പിഴവുമില്ലാതെ ജഡേജ അത് സ്വന്തമാക്കിയതോടെ അസലങ്ക കൂടാരം കയറി. മത്സരത്തിൽ 24 പന്തുകൾ നേരിട്ട അസലങ്ക കേവലം ഒരു റൺ മാത്രമാണ് നേടിയത്. ഇന്ത്യൻ പേസ് നേരയുടെ ശക്തി തുറന്നുകാട്ടുന്ന സ്കോറാണിത്.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

ഓവറിലെ അടുത്ത പന്തിൽ തന്നെ പുതിയ ബാറ്റർ ഹേമന്തയെയും കൂടാരം കയറ്റാൻ ഷാമിക്ക് സാധിച്ചു. ഹേമന്തയ്ക്കെതിരെ ഒരു ലെങ്ത് ബോൾ തന്നെയാണ് ഷാമി എറിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാൻ ഹേമന്ത ശ്രമിച്ചു. എന്നാൽ സിംഗ് ചെയ്തുവന്ന പന്ത് ഹേമന്തയുടെ എഡ്ജിൽ കൊണ്ട് കീപ്പർ രാഹുലിന്റെ കൈകളിൽ എത്തുകയായിരുന്നു. ഇതോടെ ഹേമന്ത ഗോൾഡൻ ടാക്കായി കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ ഇതോടെ ശ്രീലങ്ക തകർന്നടിയുകയായിരുന്നു. കേവലം 14 റൺസ് സ്വന്തമാക്കുന്നതിനിടെ 6 വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തുടക്കമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി തകർപ്പൻ പ്രകടനങ്ങളായിരുന്നു മുൻനിര കാഴ്ചവച്ചത്. വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ശ്രെയസ് അയ്യർ എന്നിവർ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ഇന്ത്യ 387 എന്ന കൂറ്റൻ സ്കോറിൽ എത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതൽ അടിപതറുകയായിരുന്നു. ആദ്യ സമയങ്ങളിൽ ബൂമ്രയും സിറാജും തുടർച്ചയായി വിക്കറ്റുകളുമായി ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കി. ശേഷമാണ് മുഹമ്മദ് ഷാമിയുടെ ഈ കിടിലൻ പ്രകടനം. മത്സരത്തിൽ ശ്രീലങ്ക ഇതിനോടകം തന്നെ തോൽവി സമ്മതിച്ചിട്ടുണ്ട്.

Scroll to Top