ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ശക്തമായ സ്കോർ സ്വന്തമാക്കി ന്യൂസിലാൻഡ്. നിശ്ചിത 50 ഓവറുകളിൽ 273 റൺസാണ് ന്യൂസിലാൻഡ് മത്സരത്തിൽ നേടിയത്. ഇന്ത്യയ്ക്ക് ഫീൽഡിങ്ങിൽ വന്ന പിഴവാണ് ഇത്ര വലിയൊരു സ്കോർ ന്യൂസിലാൻഡിന് നേടിക്കൊടുത്തത്. രവീന്ദ്ര ജഡേജ് അടക്കമുള്ള ഇന്ത്യൻ ഫീൽഡർമാർ നിരന്തരം ഫീൽഡിൽ പിഴവുകൾ വരുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. ന്യൂസിലാൻഡിനായി ഡാരിൽ മിച്ചൽ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി. ഇന്ത്യക്കായി മുഹമ്മദ് ഷാമി മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ തുടക്കമായിരുന്നില്ല ന്യൂസിലാൻഡിന് ലഭിച്ചത് അവർക്ക് ഓപ്പണർ കോൺവെയെയും(0) യങ്ങിനെയും(17) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ഒരു തകർപ്പൻ കൂട്ടുകെട്ട് ന്യൂസിലാൻഡിനായി കെട്ടിപ്പടുക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ വളരെ വ്യക്തമായ കണക്കുകൂട്ടലോടെയാണ് ഇരു ബാറ്റർമാരും നേരിട്ടത്. പ്രധാനമായും മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടുന്നതിൽ ഇരു ബാറ്റർമാരും വിജയിച്ചു. കുൽദീവ് യാദവിനെയടക്കം ആക്രമിച്ചു കൊണ്ടാണ് മിച്ചലും രവീന്ദ്രയും നേരിട്ടത്.
മത്സരത്തിൽ 159 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇതോടെ ഇന്ത്യ മത്സരത്തിൽ പിന്നിലേക്ക് പോവുകയായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നേടി ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തുകയുണ്ടായി. മത്സരത്തിൽ രവീന്ദ്ര 87 പന്തുകൾ നേരിട്ട് 75 റൺസാണ് സ്വന്തമാക്കിയത്. 6 ബൗണ്ടറികളും ഒരു സിക്സറും രവീന്ദ്രയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഡാരിൽ മിച്ചൽ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. ഇരുവരുടെയും മികവിലാണ് ന്യൂസിലാൻഡ് 280 എന്ന സ്കോറിൽ എത്തിയത്.
മിച്ചൽ മത്സരത്തിൽ 127 പന്തുകളിൽ 130 റൺസായിരുന്നു നേടിയത്. 9 ബൗണ്ടറികളും 5 സിക്സറുകളും മിച്ചലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി മത്സരത്തിൽ മികവ് പുലർത്തുകയുണ്ടായി. മത്സരത്തിൽ 5 വിക്കറ്റുകളാണ് ഷാമി സ്വന്തമാക്കിയത്. കുൽദീപ് യാദവും മത്സരത്തിൽ 2 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തി. എന്നിരുന്നാലും കുൽദീപ് ഒരുപാട് റൺസ് വഴങ്ങിയത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. ശക്തമായ ഒരു ബാറ്റിംഗ് നിരയാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. അതിനാൽ തന്നെ 273 എന്ന ഈ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് മത്സരത്തിൽ സാധിക്കും എന്നാണ് പ്രതീക്ഷ.