ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്‌. അയ്യർ – രാഹുൽ ഷോയിൽ ഇന്ത്യ നേടിയത് 410 റൺസ്.

നെതർലൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വളരെ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി എല്ലാ ബാറ്റർമാറും തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുകയായിരുന്നു. എല്ലാവരും തകർത്താടിയപ്പോൾ മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 410 എന്ന വമ്പൻ സ്കോറാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിൽ ഇന്ത്യക്കായി ശ്രേയസ് അയ്യരും രാഹുലും സെഞ്ച്വറി നേടുകയുണ്ടായി. മറ്റു ബാറ്റർമാരൊക്കെയും അർത്ഥ സെഞ്ചറികളുമായി തിളങ്ങിയപ്പോൾ ഉത്തരമില്ലാത്ത നെതർലാൻഡ്സ് ബോളിംഗ് നിരയെയാണ് കാണാൻ സാധിച്ചത്. സെമിഫൈനലിന് മുൻപ് ഇന്ത്യയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ബാറ്റർമാരിൽ നിന്നുണ്ടായിരിക്കുന്നത്.

20231112 145344

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ ശക്തമായ തുടക്കം തന്നെയാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമയും ഗില്ലും ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ഒപ്പം പവർപ്ലേ ഓവറുകളിൽ തന്നെ വെടിക്കെട്ട് തീർത്ത് നെതർലാൻഡ്സിനെ പൂർണമായും ഇന്ത്യ സമ്മർദ്ദത്തിലാക്കി. മത്സരത്തിൽ രോഹിത് ശർമ 54 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 61 റൺസ് നേടി. ഗില്‍ 32 പന്തുകളിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 51 റൺസാണ് നേടിയത്. ശേഷമെത്തിയ വിരാട് കോഹ്ലിയും 51 റൺസുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു.

virat kohli 2023

പിന്നീടാണ് ശ്രേയസ് അയ്യര്‍ തന്റെ വെടിക്കെട്ട് പുറത്തെടുത്തത്. കെഎൽ എൽ രാഹുലുമൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് അയ്യർ കെട്ടിപ്പടുത്തത്. മത്സരത്തിൽ 84 പന്തുകളിൽ നിന്നാണ് അയ്യർ തന്റെ ഏകദിന കരിയറിലെ നാലാം സെഞ്ചുറി പൂർത്തീകരിച്ചത്.

F u2qb1aUAAtkMA

ഒപ്പം രാഹുലും അവസാന ഓവറുകളിൽ വെടിക്കെട്ടിന് തിരികൊളുത്തി. 62 പന്തുകളിൽ നിന്നാണ് രാഹുൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് രാഹുൽ മത്സരത്തിൽ നേടിയത്. മത്സരത്തിൽ അയ്യർ 94 പന്തുകളിൽ 128 റൺസാണ് നേടിയത്.

F u6WnIa0AApMnW

ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. രാഹുൽ മത്സരത്തിൽ 64 പന്തുകളിൽ 102 റൺസ് നേടി. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ 410 എന്ന ശക്തമായ സ്‌കോറിൽ എത്തുകയായിരുന്നു.

Previous article9 ല്‍ 7 തവണെയും അങ്ങനെ സംഭവിച്ചു. സച്ചിന്‍റെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്ലി.
Next articleറെക്കോർഡുകൾ ഭേദിച്ച് രാഹുൽ. ഏറ്റവും വേഗമേറിയ സെഞ്ച്വറിയിൽ രോഹിതിനെ മറികടന്നു.