ഇന്ത്യ തകർന്നടിഞ്ഞു, നേടിയത് 229 റൺസ് മാത്രം. ഇംഗ്ലണ്ടിനെ എറിഞ്ഞിടുമോ?

2023 rohit and surya

ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട് ഇന്ത്യ. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 229 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇന്ത്യക്കായി ബാറ്റിംഗിൽ നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും മികവ് പുലർത്തിയപ്പോൾ, ഇന്ത്യ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലക്നൗവിലെ ബോളിങ്ങിന് അനുകൂലമായ പിച്ച് അങ്ങേയറ്റം ഉപയോഗിക്കാൻ ഇംഗ്ലണ്ടിന്റെ ബോളർമാർക്ക് സാധിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി, ക്രിസ് വോക്സ്, അദിൽ റഷീദ് എന്നിവർ ബോളിംഗിൽ തിളങ്ങുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരു മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്താൽ മാത്രമേ മത്സരത്തിൽ വിജയിച്ച് സെമി ഫൈനലിൽ ഇടം നേടാൻ സാധിക്കൂ.

Batter R B 4s 6s SR Dismissal
Rohit Sharma (c) 87 101 8 1 86.14 c Livingstone b Adil Rashid
Shubman Gill 9 13 1 0 69.23 b Chris Woakes
Virat Kohli 0 9 0 0 0.00 c Stokes b Willey
Shreyas Iyer 4 16 0 0 25.00 c Mark Wood b Chris Woakes
KL Rahul (wk) 39 58 3 0 67.24 c Bairstow b Willey
Suryakumar Yadav 49 47 7 1 104.26 c Chris Woakes b Willey
Ravindra Jadeja 8 13 0 0 61.54 lbw b Adil Rashid
Mohammed Shami 1 5 0 0 20.00 c Jos Buttler b Mark Wood
Jasprit Bumrah 1 6 0 0 16.00 run out (Jos Buttler)
Kuldeep Yadav (not out) 9 13 1 0 69.23
Extras 7 (b 4, lb 0, w 3, nb 0, p 0)
Total 229 for 9 wickets in 50 overs

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്ത്യയുടെ മുൻനിര ബാറ്റർമാരായ ശുഭമാൻ ഗിൽ(9) വിരാട് കോഹ്ലി(0) ശ്രേയസ് അയ്യർ(4) എന്നിവർ ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചു. എന്നാൽ ഒരുവശത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ ക്രീസിലുറച്ചത് വലിയ ആശ്വാസമായി മാറി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നു മാറി വളരെ പക്വതയോടെയാണ് രോഹിത് ശർമ ഇന്നിങ്സ് കെട്ടിപ്പടുത്തത്. നാലാം വിക്കറ്റിൽ രാഹുലിനോപ്പം ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിത് കെട്ടിപ്പടുത്തത്. രാഹുൽ മത്സരത്തിൽ 39 റൺസ് നേടി.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

രോഹിത് 101 പന്തുകൾ നേരിട്ട് 87 റൺസാണ് മത്സരത്തിൽ നേടിയത്. 10 ബൗണ്ടറികളും മൂന്ന് സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ കൃത്യമായ സമയത്ത് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെ വരികയുണ്ടായി. പിന്നാലെ ഒരു വശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ സൂര്യകുമാർ യാദവ് ഇന്ത്യയുടെ രക്ഷകനായി വീണ്ടും അവതരിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സൂര്യ അവസാന ഓവറുകളിൽ ഇന്ത്യയ്ക്കായി പൊരുതുന്നതാണ് കണ്ടത്.

മത്സരത്തിൽ 47 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 49 റൺസാണ് നേടിയത്. സൂര്യയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ 200 റൺസ് കടത്തിയത്. സൂര്യ പുറത്തായതിനു ശേഷം ഇന്ത്യ തകർന്നടിയുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 229 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചിരിക്കുന്നത്. എന്നിരുന്നാലും ലക്നൗവിലെ പിച്ചിന്റെ സാഹചര്യങ്ങളും മറ്റും വ്യത്യസ്തമായിരുന്നു. ബോളിംഗിൽ ഒരു ശക്തമായ പ്രകടനം നടത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂ.

Scroll to Top