ലോകകപ്പിൽ ചരിത്രവിജയം നേടി ഓസ്ട്രേലിയ. 309 റൺസിന് ഡച്ച് പടയെ വീഴ്ത്തി.

starc australia

2023 ഏകദിന ലോകകപ്പിൽ വീണ്ടും വമ്പൻ വിജയം നേടി ഓസ്ട്രേലിയ. ആദ്യ മത്സരത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട ഓസ്ട്രേലിയയുടെ വളരെ മികച്ച തിരിച്ചുവരമാണ് ടൂർണമെന്റിൽ കാണുന്നത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 300 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മത്സരത്തിൽ ഓസ്ട്രേലിയ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണറും ഗ്ലെൻ മാക്സ്വെല്ലുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ മിച്ചൽ മാർഷും ആദം സാമ്പയുമടക്കമുള്ള താരങ്ങൾ അവസരത്തിനൊത്ത് ഉയർന്നതോടെ ഓസ്ട്രേലിയ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ സ്വന്തമാക്കിയത്.

ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ മാർഷിനെ(9) തുടക്കം തന്നെ നഷ്ടമായെങ്കിലും ഓസ്ട്രേലിയക്കായി ഡേവിഡ് വാർണർ ക്രീസിലുറച്ചു. രണ്ടാം വിക്കറ്റിൽ സ്റ്റീവൻ സ്മിത്തിനോപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് വാർണർ കെട്ടിപ്പടുത്തത്. 93 പന്തുകളിൽ 104 റൺസാണ് ഡേവിഡ് വാർണർ മത്സരത്തിൽ നേടിയത്. 11 ബൗണ്ടറികളും 3 സിക്സറുകളും വാർണറുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 71 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 62 റൺസ് നേടിയ ലബുഷൈനും വാർണർക്ക് വളരെ മികച്ച പിന്തുണ നൽകി. ഇതോടെ ഓസ്ട്രേലിയൻ സ്കോർ കുതിക്കുകയായിരുന്നു.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

എന്നാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ശക്തമായ രീതിയിൽ നെതർലാൻഡ്സ് ബോളർമാർ തിരിച്ചുവരവ് നടത്തി. ഇതോടെ ഓസ്ട്രേലിയൻ സ്കോർ 350ൽ ഒതുങ്ങുമെന്ന് എല്ലാവരും കരുതി. ഈ സമയത്താണ് വീണ്ടും മാക്സ്വെല്ലിന്റെ തോളിലേറി ഓസ്ട്രേലിയ അടിച്ചു തകർത്തത്. അവസാന 10 ഓവറുകളിൽ മാക്സ്വെല്ലിന്റെ ഒരു താണ്ഡവമാണ് മത്സരത്തിൽ കണ്ടത്. കേവലം 40 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ മാക്സ്വെല്ലിന് സാധിച്ചു. മത്സരത്തിൽ 9 ബൗണ്ടറികളും 8 സിക്സറുകളുമാണ് മാക്സ്വെൽ നേടിയത്.

ഇങ്ങനെ ഓസ്ട്രേലിയയുടെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 399 റൺസിൽ എത്തുകയായിരുന്നു. മറുപടിയ്ക്കിറങ്ങിയ നേതർലാൻഡ്സ് തുടക്കത്തിലെ ആക്രമിച്ചു കളിക്കാൻ തന്നെയാണ് ശ്രമിച്ചത്. പക്ഷേ ഓസ്ട്രേലിയയുടെ ബോളർമാർ മികവ് പുലർത്തിയതോടെ നെതർലാൻഡ്സ് തകർന്നു വീഴുകയായിരുന്നു.

മത്സരത്തിന്റെ ഒരു ഭാഗത്ത് പോലും ഓസ്ട്രേലിയയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ നെതർലാൻഡ്സിന് സാധിച്ചില്ല. പൊരുതാൻ പോലും തയ്യാറാവാതെയാണ് നെതർലാൻഡ്സ് മത്സരത്തിൽ വിറച്ചു വീണത്. മറുവശത്ത് ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷും ആദം സാമ്പയുമടക്കമുള്ള ബോളർമാർ മികവുപുലർത്തി. സാമ്പ മത്സരത്തിൽ 3 ഓവറുകളിൽ 8 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

അങ്ങനെ ഓസ്ട്രേലിയ മത്സരത്തിൽ 300 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഓസ്ട്രേലിയയെ സംബന്ധിച്ച് വരുന്ന മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കാൻ ഈ വിജയം സഹായകരമായിരിക്കും.

Scroll to Top