വെടിക്കെട്ട് “മാർഷ് ഷോ”. ബംഗ്ലകളെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ. മാർഷ് 132 പന്തിൽ 177 റൺസ്.

mitchel marsh

2023 ഏകദിന ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ബംഗ്ലാദേശിനെ പൂട്ടിക്കെട്ടി ഓസ്ട്രേലിയ. അഫ്ഗാനീസ്ഥാനെതിരായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയയുടെ മറ്റൊരു തട്ടുപൊളിപ്പൻ പ്രകടനമാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 8 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

ഓസ്ട്രേലിയക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് മിച്ചർ മാർഷ് ആയിരുന്നു. ഒരു തകർപ്പൻ സെഞ്ചുറി മത്സരത്തിൽ സ്വന്തമാക്കാൻ മാർഷിന് സാധിച്ചു. ബോളിങ്ങിൽ ഓസ്ട്രേലിയക്കായി ഷോൺ അബോർട്ടും സാമ്പയും വിക്കറ്റുകൾ സ്വന്തമാക്കി. എന്തായാലും സെമിഫൈനലിന് മുൻപ് തകർപ്പൻ വിജയം തന്നെയാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ ശക്തമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് ബംഗ്ലാദേശ് തങ്ങളുടെ ഇന്നിംഗ്സിൽ കാഴ്ചവച്ചത്. ബംഗ്ലാദേശിന്റെ ഓപ്പണർമാരായ തൻസീദ് ഹസൻ(36) ലിറ്റൻ ദാസ്(36) എന്നിവർ തരക്കേടില്ലാത്ത തുടക്കം തന്നെ ടീമിന് നൽകി.

ഒപ്പം നായകൻ ഷാന്റോ 45 റൺസുമായി മധ്യ ഓവറുകളിൽ നട്ടെല്ലായി. 79 പന്തുകളിൽ 74 നേടിയ ഹൃദോയ് ആയിരുന്നു ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. ഒപ്പം അവസാന ഓവറുകളിൽ മധ്യനിര ബാറ്റർമാരൊക്കെയും മികവു പുലർത്തിയപ്പോൾ ബംഗ്ലാദേശ് നിശ്ചിത 50 ഓവറുകളിൽ 306 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

ഈ സ്കോർ മറികടക്കാൻ ഓസ്ട്രേലിയക്ക് സാധിക്കുമോ എന്നൊരു ചോദ്യചിഹ്നം നിലനിന്നിരുന്നു. മാത്രമല്ല മറുപടി ബാറ്റിംഗിനീറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർ ഹെഡ്ഡിന്റെ(10) വിക്കറ്റ് നഷ്ടമായി.എന്നാൽ ഒരുവശത്ത് ഡേവിഡ് വാർണർ ക്രീസിൽ ഉറക്കുകയായിരുന്നു. മത്സരത്തിൽ 61 പന്തുകളിൽ 53 റൺസാണ് വാർണർ നേടിയത്.

ശേഷം കാണാൻ സാധിച്ചത് മിച്ചൽ മാർഷിന്റെ ഒരു വെടിക്കെട്ട് തന്നെയായിരുന്നു. ബംഗ്ലാദേശ് നിരയിലെ എല്ലാ ബോളർമാരെയും അടിച്ചു ചുരുട്ടി മിച്ചൽ മാർഷ് തന്റെ ഇന്നിംഗ്സ് ഉയർത്തി. മൂന്നാം വിക്കറ്റിൽ സ്റ്റീവൻ സ്മിത്തിനെയും കൂട്ടുപിടിച്ച് മിച്ചൽ മാർഷ് ഓസ്ട്രേലിയയേ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ 132 പന്തുകൾ നേരിട്ട മാർഷ് 177 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 17 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെട്ടു. സ്മിത്ത് മത്സരത്തിൽ 64 പന്തുകളിൽ 63 റൺസ് നേടി. ഇനി ഓസ്ട്രേലിയക്ക് വരാനിരിക്കുന്നത് സെമിഫൈനൽ മത്സരമാണ്.

സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഓസ്ട്രേലിയയുടെ എതിരാളികൾ. കലാശ പോരാട്ടത്തിന് മുൻപ് മിച്ചൽ മാർഷും മാക്സവെല്ലും അടക്കമുള്ള താരങ്ങൾ ഫോമിലേക്ക് തിരികെയെത്തിയത് ഓസ്ട്രേലിയയേ കൂടുതൽ കരുത്തരാക്കുന്നു. മറ്റു ടീമുകൾക്ക് ഓസ്ട്രേലിയ ഒരു പേടിസ്വപ്നമായി മാറാൻ തുടങ്ങിയിട്ടുണ്ട്.

Scroll to Top