ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മറ്റൊരു ഓസ്ട്രേലിയന്‍ പേസ് ബോളര്‍.

Jason Beherendroff

ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ഹേസല്‍വുഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലാ എന്നറിയച്ചതോടെയാണ് മറ്റൊരു പേസറെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി 11 ഏകദിനങ്ങളും 7 ടി20യും കളിച്ചെട്ടുണ്ടെങ്കിലും കഴിഞ്ഞ 2 വര്‍ഷമായി ദേശിയ ജേഴ്സി അണിഞ്ഞട്ടില്ലാ. എന്നാല്‍ കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ ഓസ്ട്രേലിയന്‍ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

2020-21 സീസണില്‍ 7.03 ഇക്കോണമിയില്‍ 16 വിക്കറ്റാണ് ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിന്‍റെ സമ്പാദ്യം. ഇതിനു മുന്‍പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചട്ടുണ്ട്. അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് താരം മുംബൈക്കായി വീഴ്ത്തിയത്. 8.68 ആയിരുന്നു ഇക്കോണമി.

അവസാന സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന ഹേസല്‍വുഡിന് തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതിന്റെയും ക്വാറന്റെയ്ന്‍ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് കാരണമാണ് ഈ സീസണില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. അവസാന സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനു സാധിച്ചിരുന്നില്ലാ. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെയാണ് ചെന്നൈ ടീമിന്‍റെ ആദ്യ മത്സരം.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top