രചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ

ഐപിഎൽ ലേലത്തിന് മുന്നോടിയായി വലിയ നീക്കങ്ങളാണ് ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയിട്ടുള്ളത്. തങ്ങളുടെ സൂപ്പർ താരങ്ങളായ രവീന്ദ്ര ജഡേജ, ഋതുരാജ്, മതിഷ പതിരാന, ശിവം ദുബെ എന്നിവരെ ചെന്നൈ ലേലത്തിന് മുന്നോടിയായി നിലനിർത്തിയിട്ടുണ്ട്. ഒപ്പം മഹേന്ദ്ര സിംഗ് ധോണിയെ കേവലം 4 കോടി രൂപയ്ക്ക് നിലനിർത്താനും ചെന്നൈയ്ക്ക് സാധിച്ചു.

ഇതോടെ ലേലത്തിലേക്ക് എത്തുമ്പോഴും ചെന്നൈയ്ക്ക് വലിയ അവസരമാണുള്ളത്. ന്യൂസിലാൻഡ് താരങ്ങളായ ഡെവൻ കോൺവെയേയോ രചിൻ രവീന്ദ്രയെയോ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വിക്കറ്റ് കീപ്പിംഗ് കഴിവുകൾ കൂടി പരിഗണിച്ച് ഡെവൻ കോൺവെയെ ടീമിലെത്തിക്കാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമിക്കുന്നത് എന്ന് വിശ്വസ്തമായ ഒരു ഉറവിടം വ്യക്തമാക്കുന്നു. ഇത്തരത്തിൽ കീപ്പറായ കോൺവെ ടീമിൽ എത്തുന്നതോടെ ടീമിന്റെ ലൈനപ്പ് കൂടുതൽ ശക്തമാവും എന്നാണ് ചെന്നൈ ഫ്രാഞ്ചൈസി കരുതുന്നത്. മാത്രമല്ല തങ്ങളുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ കേവലം 4 കോടി രൂപയ്ക്ക് നിലനിർത്താൻ സാധിച്ചത് ചെന്നൈയെ സംബന്ധിച്ച് വലിയ ഗുണമാണ് ചെയ്തിരിക്കുന്നത്. ഇതോടെ മറ്റൊരു വലിയ താരത്തെക്കൂടി സ്വന്തമാക്കാനുള്ള അവസരം ചെന്നൈക്ക് മുൻപിലുണ്ട്.

ഡെവൻ കോൺവെ, രവീന്ദ്ര എന്നിവരിൽ ഒരാളെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ചെന്നൈയ്ക്ക് നിലനിർത്താൻ സാധിക്കും. മാത്രമല്ല ബാക്കിവരുന്ന തുകയ്ക്ക് റിഷഭ് പാന്തിനെപ്പോലെ ഒരു വമ്പൻ താരത്തെ ടീമിൽ എത്തിക്കാനും ചെന്നൈയ്ക്ക് അവസരമുണ്ട്. ഈ സീസണോട് കൂടി മഹേന്ദ്രസിംഗ് ധോണി വിരമിക്കും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ പന്തിനെ പോലെ ഒരു താരത്തെ ടീമിൽ എത്തിച്ച് ഉയർത്തിക്കൊണ്ടു വരിക എന്ന ഉദ്ദേശം കൂടി ചെന്നൈ സൂപ്പർ കിങ്സിനുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 എന്നിരുന്നാലും പന്തിന്റെ കാലിബറുള്ള ഒരു താരം ലേലത്തിന് എത്തുമ്പോൾ 25 കോടി രൂപയോളം ചെന്നൈക്ക് ചിലവാക്കേണ്ടി വരും ഈ സാഹചര്യത്തിലാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നിലനിർത്തൽ പോളിസി ചെന്നൈയ്ക്ക് ഗുണം ചെയ്യാൻ പോകുന്നത് ഒരു അൺ ക്യാപ് താരമായി തോന്നിയ നിലനിർത്താൻ സാധിച്ചില്ലായിരുന്നുവെങ്കിൽ ചെന്നൈയെ അത് വലിയ രീതിയിൽ ബാധിച്ചേനെ കുറഞ്ഞത് 12 കോടി രൂപയെങ്കിലും ധോണിക്ക് ചെന്നൈ നൽകേണ്ടി വന്നേനെ പക്ഷേ വിഭാഗത്തിൽ റീടൈൻ ചെയ്യാൻ സാധിച്ചതോടെ ചെന്നൈയ്ക്ക് വലിയ അവസരങ്ങൾ തന്നെ കൈ വന്നിട്ടുണ്ട്

Previous article“സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ഒരുപാടിഷ്ടം”, പ്രശംസയുമായി റിക്കി പോണ്ടിങ്.
Next article2024 സീസണിൽ വമ്പൻ തുക നേടി, 2025ൽ പ്രതിഫലത്തിൽ ഇടിവ് വന്ന 4 താരങ്ങൾ.