ഡീകോക്കിനെ പുറത്താക്കിയോ ?കാരണം ഞെട്ടിപ്പിക്കുന്നത്.

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡീകോക്ക് കളിച്ചിരുന്നില്ലാ. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഡികോക്ക് പിന്‍മാറിയിരിക്കുകയാണെന്നും പകരം റീസ്സ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയെന്നുമാണ് ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ അറിയിച്ചത്. എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം ക്രിക്കറ്റ് സൗത്താഫ്രിക്ക ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുമായി രംഗത്ത് എത്തി.

വംശീയക്കെതിരെ നടക്കുന്ന ബിഎല്‍എം ക്യാംപെയ്നില്‍ അണിനിരക്കാന്‍ വിസ്സമതിച്ചതിനെ തുടര്‍ന്നാണ് ഡീക്കോക്ക് മത്സരത്തില്‍ നിന്നും പിന്‍മാറിയത്. മുന്നേറ്റത്തെ പിന്തുണച്ച് താരങ്ങള്‍ മുട്ടുകുത്തി നില്‍ക്കണം എന്ന നിര്‍ദ്ദേശം സൗത്താഫ്രിക്കന്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സി‌എസ്‌എ) ബോര്‍ഡ് യോഗം ചേര്‍ന്ന് ടീം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്ബ് മുട്ടുകുത്തി വര്‍ണവിവേചനത്തിനെതിരെ സ്ഥിരവും ഐക്യപൂര്‍ണവുമായ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചത്.

“ലോകകപ്പിലെ മറ്റ് നിരവധി ടീമുകള്‍ ഈ വിഷയത്തിനെതിരെ സ്ഥിരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്, കൂടാതെ എല്ലാ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും ഇത് ചെയ്യേണ്ട സമയമാണിതെന്ന് ബോര്‍ഡ് കരുതുന്നു,” ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ ഭാഗമാവാന്‍ കഴിയില്ലാ എന്ന് ഡീകോക്ക് അറിയിക്കുകയായിരുന്നു. മാനേജ്മെന്‍റില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു.

Previous articleകോഹ്ലി എന്നും ബാബറിനും താഴെ :മുന്നറിയിപ്പ് നൽകി മുൻ പാക് നായകൻ
Next articleഅവർക്ക് ഇനിയും കിരീടം നേടുവാൻ സാധിക്കും : കട്ട സപ്പോർട്ടുമായി ലീ