കോഹ്ലി എന്നും ബാബറിനും താഴെ :മുന്നറിയിപ്പ് നൽകി മുൻ പാക് നായകൻ

PicsArt 10 22 10.49.17 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഒരിക്കലും തന്നെ മറക്കാൻ ആഗ്രഹിക്കാത്ത ഒരു തോൽവിയാണ് ഐസിസി ടി :20 ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് വിരാട് കോഹ്ലിയും ടീമും ഏറ്റുവാങ്ങിയത്.10 വിക്കറ്റിന്റെ വമ്പൻ തോൽവിയുമായി കോഹ്ലിയുടെ ഇന്ത്യൻ ടീം അപമാനഭാരം കൂടി നേടിയപ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും അടക്കം കയ്യടികൾ നൽകുന്നത് പാകിസ്ഥാൻ ടീമിനാണ്. ഐസിസി ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യൻ ടീമിനോട് ജയം നേടിയിട്ടില്ലാത്ത പാകിസ്ഥാൻ ഇത്തവണ ചരിത്രം നേട്ടം സ്വന്തമാക്കിയപ്പോൾ ഇത് ഈ ടി :20 ലോകകപ്പ് കളിക്കുന്ന മറ്റുള്ള ടീമുകൾക്ക് കൂടിയുള്ള മുന്നറിയിപ്പാണെന്നും കൂടി പറയുകയാണ് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. ഇത്തവണത്തെ ടി :20 ലോകകപ്പിൽ കിരീടം നേടാനുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ ടീം എത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

“ഇന്ത്യയെ ബാബർ അസമും ടീമും കൂടി എല്ലാ അർഥത്തിലും തകർത്തു. തങ്ങൾ എത്രത്തോളം മികച്ച ഒരു ടീമാണ് എന്ന കാര്യം അവർ തെളിയിച്ചു കഴിഞ്ഞു. ഈ ടി :20 ലോകകപ്പ് ലക്ഷ്യമാക്കി കളിക്കുന്ന മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് കൂടി നൽകുകയാണ് പാകിസ്ഥാൻ ടീം ഈ ഒരു ജയത്തിൽ കൂടി.ഈ ജയം പാകിസ്ഥാൻ ക്രിക്കറ്റ് ഒരിക്കലും മറക്കില്ല. കൂടാതെ ഈ ജയം നായകൻ ബാബർ അസമിനും കൂടി അർഹതപെട്ടതാണ് “ഇൻസമാം തന്റെ അഭിപ്രായം വ്യക്തമാക്കി.

See also  എന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുനു എന്നതിന് ഉത്തരം നല്‍കി റിയാന്‍ പരാഗ്. നാലാം നമ്പറില്‍ എത്തി ടീമിനെ മികച്ച നിലയില്‍ എത്തിച്ചു.

അതേസമയം നിലവിൽ ലോകത്തെ ഏറ്റവും ബെസ്റ്റ് ബാറ്റ്‌സ്മാനാണ് താൻ എന്നത് ബാബർ അസം തെളിയിച്ചു എന്നും മുൻ പാകിസ്ഥാൻ നായകൻ ചൂണ്ടികാട്ടി. “ബാബർ അസമാണ് ഇന്ന് ലോക ക്രിക്കറ്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാൻ. കോഹ്ലിയെക്കാൾ ബെസ്റ്റും അവനാണ്. കോഹ്ലിയേക്കാൾ വളരെ മികച്ച ഒരു ബാറ്റിങ് ടെക്നിക്ക് അവന്റെ പക്കൽ ഇന്നും ഉണ്ട്. കൂടാതെ ഇന്ത്യൻ ബൗളിംഗ് നിരയെ എപ്രകാരം നേരിടണം എന്നത് ബാബർ അസം കാണിച്ച് തന്നു “ഇൻസി നിരീക്ഷിച്ചു.

എന്നാൽ പാകിസ്ഥാൻ ടീം ജയത്തിൽ വളരെ അധികം ആഘോഷം പാടില്ല എന്നാണ് പല മുൻ താരങ്ങളും പാക് ടീമിനു നൽകുന്ന മുന്നറിയിപ്പ്. ഇന്ന് കരുത്തരായ ന്യൂസിലാൻഡ് ടീമിന് എതിരെയാണ് അവരുടെ രണ്ടാമത്തെ മത്സരം.

Scroll to Top