വീരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റില്‍, ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തും. പുതിയ തീരുമാനം ഇങ്ങനെ

ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പര ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ്. രോഹിത് ശർമ്മ നായകനായി എത്തുന്ന ടെസ്റ്റ്‌ പരമ്പരയിൽ പുതിയ ഒരുപിടി താരങ്ങൾക്ക് കൂടി പുതിയ അവസരം ലഭിക്കുകയാണ്. രഹാനെ, പൂജാര എന്നിവർക്ക് ശേഷം ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, വിഹാരി എന്നിവർക്ക് ഇന്ത്യൻ മിഡിൽ ഓർഡറിൽ കരുത്തായി മാറുമെന്നാണ് ഇന്ത്യൻ ആരാധകരടക്കം പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ്‌ മത്സരമാണ് മാർച്ച്‌ നാലിന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ്‌. കോഹ്ലിയുടെ നൂറാം ടെസ്റ്റില്‍ ആദ്യം കാണികളെ അനുവദിക്കില്ലാ എന്നായിരുന്നു തീരുമാനം.

എന്നാല്‍ മൊഹാലിയില്‍ നടക്കുന്ന ടെസ്റ്റില്‍ 50% കാണികളെ അനുവദിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മത്സരത്തിനുള്ള ടിക്കറ്റുകള്‍ നാളെ വില്‍പ്പന ആരംഭിക്കും. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വീരാട് കോഹ്ലി 99 ടെസ്റ്റുകളില്‍ നിന്നായി 7962 റണ്‍സ് നേടിയട്ടുണ്ട്. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വീരാട് കോഹ്ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. നൂറാം ടെസ്റ്റില്‍ വീരാട് കോഹ്ലിയുടെ സെഞ്ചുറിക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

FB IMG 1646146050202

ഒരുവേള ലിമിറ്റെഡ് ഓവർ പരമ്പരകളിൽ അടക്കം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എന്താണ് മോഹാലി ടെസ്റ്റ്‌ മത്സരത്തിൽ നിന്നും കാണിക്കളെ വിലക്കാനുള്ള കാരണം എന്നാണ് ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും ചോദിച്ചിരുന്നു. മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികൾ ഇല്ലാ എന്നത് നിരാശയാണ് സമ്മാനിക്കുന്നതെന്ന് പറഞ്ഞിരുന്നു.

FB IMG 1646146047241

“കോഹ്ലിക്ക് നൂറാം ടെസ്റ്റ്‌ മത്സരം എന്നത് സ്പെഷ്യൽ കാര്യമാണ്. ഏതൊരു ക്രിക്കറ്റ് താരത്തിനും നൂറാം ടെസ്റ്റ്‌ പ്രധാനമാണ്. തീർച്ചയായും കാണികൾക്ക് മുൻപിൽ കളിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികൾ ഇല്ലെന്നത് നിരാശയാണ് നൽകുന്നത്. പക്ഷേ മറ്റുള്ള ചില കാര്യങ്ങൾ ഈ ഒരു തീരുമാനത്തിനുള്ള കാരണമായി മാറിയിട്ടുണ്ടാകും “സുനിൽ ഗവാസ്‌ക്കർ പറഞ്ഞു.