അവൻ ഭാവി താരം : ഇന്ത്യൻ ടീമിൽ വൈകാതെ കളിക്കും – യുവതാരത്തെ വാനോളം പുകഴ്ത്തി കോഹ്ലിയും ഗവാസ്‌ക്കറും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസ്  എതിരായ  സെഞ്ചുറിക്ക് പിന്നാലെ മലയാളി യുവ താരം ദേവ്ദത്ത് പടിക്കലിനെ വാനോളം പ്രശംസിച്ച് ക്രിക്കറ്റ് ലോകം .താരത്തിന്റെ ഐപിൽ കരിയറിലെ ആദ്യ സെഞ്ചുറിയാണ് രാജസ്ഥാൻ എതിരായ മത്സരത്തിൽ പിറന്നത് .മലയാളി താരം ദേവ്ദത്ത് പടിക്കല്‍. രാജസ്ഥാന്‍  ബൗളിംഗ്  നിരക്ക് എതിരെ  52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് താരം അടിച്ചെടുത്തത്. പടിക്കല്‍ – കോലി (47 പന്തില്‍ പുറത്താവാതെ 72) സഖ്യത്തിന്റെ കരുത്തില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ 10 വിക്കറ്റിന്റെ സ്വന്തമാക്കി. 

അധികം വൈകാതെ  തന്നെ പടിക്കല്‍ ഇന്ത്യക്കായി കളിക്കുന്നത് നമുക്ക് എല്ലാം  കാണാനാകുമെന്നാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ പറയുന്നത് .യുവ താരത്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് ഗവാസ്‌ക്കർ ഏറെ വാചാലനായി .” താരം ഇന്ത്യൻ  ടീമിൽ വൈകാതെ ഏതെങ്കിലും ഫോര്‍മാറ്റില്‍   ബാറ്റിംഗിനിറങ്ങുന്നത് കണ്ടാല്‍ അത്ഭുതപ്പെടാനില്ല. കാരണം അതിനുള്ള ക്ലാസും പ്രതിഭയും എല്ലാം  പടിക്കലിനുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും വളരെയേറെ  റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. ഇപ്പോൾ ഐപിഎല്ലിലും  അദ്ദേഹം ഇത് ആവർത്തിക്കുന്നു ” സുനിൽ ഗവാസ്‌ക്കർ തന്റെ അഭിപ്രായം വ്യക്തമാക്കി .

അതേസമയം പടിക്കലിനെ ഇന്ത്യൻ നായകനും ബാംഗ്ലൂർ ടീമിന്റെ  ക്യാപ്റ്റനുമായ വിരാട് കോഹ്ലിയും ഏറെ പ്രശംസിച്ചു . “പടിക്കലിനൊപ്പം കളിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു .അവൻ ഇന്ത്യൻ ടീമിന്റെ ഭാവി താരമാണ് .രാജസ്ഥാൻ എതിരെ സെഞ്ച്വറിയെക്കാൾ അവൻ മത്സരം പൂർത്തിയാക്കുവാൻ ഏറെ  ആഗ്രഹിച്ചു .എന്നാൽ അവൻ ആ സെഞ്ച്വറി അർഹിച്ചിരുന്നു .അവന്റേതു
ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ് “കോഹ്ലി മത്സരശേഷം പറഞ്ഞു .

Previous articleമുംബൈ എന്തുകൊണ്ട് ഇങ്ങനെ ബാറ്റ് ചെയ്തു : തുടക്കത്തിലെ മെല്ലപോക്ക് ബാറ്റിങിനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്‌
Next articleധോണിയൊരിക്കലും മത്സരത്തിന് മുൻപായി ടീം അംഗങ്ങളോട് ഗുഡ് ലക്ക് പറയില്ല :ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രഗ്യാൻ ഓജ