എല്ലാ ക്രെഡിറ്റും കോഹ്ലിക്ക്. അദ്ദേഹം നിര്‍ത്തിയടുത്ത് നിന്നും തുടങ്ങും ; രോഹിത് ശര്‍മ്മ

എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായതിനു ശേഷം ഇതാദ്യമായാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനാവാന്‍ പോകുന്നത്. വീരാട് കോഹ്ലി 100ാം ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നായകനാവും. മൊഹാലിയില്‍ ശ്രീലങ്കകെതിരെയാണ് മത്സരം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീം നല്ല നിലയില്‍ നില്‍ക്കുന്നതിന്‍റെ എല്ലാ ക്രഡിറ്റും വീരാട് കോഹ്ലിക്കാണ് എന്ന് മത്സരത്തിനു മുന്നോടിയായി രോഹിത് ശര്‍മ്മ പറഞ്ഞു.

”ഒരു ടെസ്റ്റ് ടീം എന്ന നിലയിൽ ഞങ്ങൾ വളരെ മികച്ച നിലയിലാണ് നിൽക്കുന്നത്. ഈ ഫോർമാറ്റിൽ ഞങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെ മുഴുവൻ ക്രെഡിറ്റും വിരാടിനാണ്. വർഷങ്ങളായി ടെസ്റ്റ് ടീമിനൊപ്പം അദ്ദേഹം ചെയ്ത കാര്യങ്ങൾ ബ്രില്യന്‍റാണ് ” പത്രസമ്മേളനത്തില്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

FB IMG 1646321485803

വീരാട് അവസനാപ്പിച്ചടുത്ത് നിന്നും തുടങ്ങുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ശരിയായ താരങ്ങളെ തിരഞ്ഞെടുത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് താന്‍ ചെയ്യുക എന്ന് രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ശരിയായ ദിശയില്‍ തന്നെയാണ് ടീം നീങ്ങുന്നത് എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

” ടീം മികച്ച പൊസിഷനിലാണ്. അതെ, ഞങ്ങൾ WTC പട്ടികയിൽ മധ്യ സ്ഥാനത്താണ്, എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ കരുതുന്നില്ല ” രോഹിത് കൂട്ടിച്ചേർത്തു. രണ്ടാമത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 53 പോയിന്‍റുമായി ഇന്ത്യ അഞ്ചാമതാണ്.

Previous articleവേദന സംഹാരികൾ കഴിച്ചാണ് സെഞ്ചുറി നേടിയത് : സച്ചിൻ വെളിപ്പെടുത്തുന്നു
Next articleചോദ്യങ്ങൾ കോഹ്ലിയെ കുറിച്ച് മാത്രം :കട്ട കലിപ്പിലായി രോഹിത് ശർമ്മ