2021 ഐപിഎല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിനിടെ വിനയായി ടീം ക്യാംപുകളിലെ കോവിഡ് ബാധ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍ക്ക് കോവിഡ് സ്ഥീകരിച്ചതിനു പിന്നാലെ ചെന്നൈ ക്യാംപിലും വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ചീഫ് എക്സിക്യൂട്ടിവ് കാശി വിശ്വനാഥന്‍, ബൗളിംഗ് കോച്ച് ബലാജി, ബസ് ക്ലീനര്‍ എന്നിവര്‍ക്കാണ് കോവിഡ് പോസീറ്റിവ് റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച്ച നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. മൂന്നു അംഗങ്ങള്‍ക്കും 10 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടി വരും. രണ്ട് നെഗറ്റീവ് റിസള്‍ട്ടിനു ശേഷമായിരിക്കും തിരിച്ചു ടീമിനൊപ്പം ചേരാന്‍ കഴിയുക. അതേ സമയം ടീമിലെ മറ്റ് അംഗങ്ങള്‍ക്കും താരങ്ങള്‍ക്കും ടെസറ്റ് നെഗറ്റീവായാത് ആശ്വാസം പകരുന്നുണ്ട്.
നിലവില്‍ ഡല്‍ഹിയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാംപ് ചെയ്യുന്നത്. നേരത്തെ തീരുമാനിച്ചതുപോലെ മെയ്യ് 5 ന് രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം ഏറ്റുമുട്ടും.
കൊല്‍ക്കത്ത ടീമിലെ താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മത്സരം മാറ്റിവച്ചിരുന്നു. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഐപിഎല്ലിന്‍റെ ഭാവി ആശങ്കയിലാണ്.