മിച്ചല്‍ മാര്‍ഷിന്‍റെ വിക്കറ്റ് നേടി മിച്ചല്‍ മാര്‍ഷിനോടാപ്പം വിക്കറ്റ് ആഘോഷം. കളത്തിലെ വേറിട്ട കാഴ്ച്ചകള്‍

ടി20 ക്രിക്കറ്റിലെ എന്‍റര്‍ട്ടേയ്നറാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ബാറ്റുകൊണ്ടും കളത്തിലെ പെരുമാറ്റം കൊണ്ടും ആരാധകരെ ആനന്ദം നല്‍കാന്‍ ക്രിസ് ഗെയ്ല്‍ മറക്കാറില്ലാ. 2021 ഐസിസി ടി20 ലോകകപ്പിലെ അവസാന മത്സരത്തില്‍ വേറിട്ടൊരു സെലിബ്രേഷനാണ് ക്രിസ് ഗെയ്ല്‍ നടത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ വിജയിക്കാന്‍ അടുത്ത് എത്തിയതോടെ ക്രിസ് ഗെയ്ലിനു പന്തേല്‍പ്പിച്ചു. ആദ്യ അഞ്ചു പന്തില്‍ 7 റണ്‍ വഴങ്ങിയെങ്കിലും അവസാന പന്തില്‍ വിക്കറ്റ് നേടാന്‍ യൂണിവേഴ്സല്‍ ബോസിനു സാധിച്ചു.

മിഡ് ഓഫിലൂടെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ മിച്ചല്‍ മാര്‍ഷ് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ കുടുങ്ങി. എന്നാല്‍ ഇത് കഴിഞ്ഞുള്ള വിക്കറ്റ് സെലിബ്രേഷനാണ് ഏറെ ശ്രദ്ദേയമായത്. 53 റണ്‍സ് നേടി പുറത്തായ മിച്ചല്‍ മാര്‍ഷിന്‍റെ പുറകില്‍ ചാടിയാണ് ക്രിസ് ഗെയ്ല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

നേരത്തെ ബാറ്റിംഗില്‍ 9 പന്തില്‍ 2 സിക്സടക്കം 15 റണ്‍സാണ് നേടിയത്. ഔട്ടായതിനു ശേഷം ബാറ്റ് ഉയര്‍ത്തി കാണിച്ചണ് ഗെയ്ല്‍ മടങ്ങിയത്. അതിനോടൊപ്പം ടീമംഗങ്ങള്‍ കൈയ്യടിച്ച് വരവേറ്റതും വിരമിക്കല്‍ സൂചന നല്‍കിയിരുന്നു.