ഇന്ത്യയെ രക്ഷിക്കാന്‍ അവന്‍ തിരിച്ചെത്തുന്നു. ആരാധകര്‍ക്ക് ആശ്വാസം

ഐസിസി ടി20 ലോകകപ്പിന്‍റെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായി. രണ്ടാം ഗ്രൂപ്പില്‍ നിന്നും പാക്കിസ്ഥാന്‍ മാത്രമാണ് യോഗ്യത നേടിയട്ടുള്ളു. ശേഷിക്കുന്ന ഒരു സ്ഥാനത്തിനു വേണ്ടി 3 ടീമുകളാണ് രംഗത്ത് ഉള്ളത്. ന്യൂസിലന്‍റിനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് ഇന്ത്യക്ക് സെമിഫൈനല്‍ പ്രതീക്ഷയുള്ളു.

ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി പ്രധാന താരമായ മുജീബ് ഉര്‍ റഹ്മാന്‍ കളിച്ചേക്കും. ടി20 ലോകകപ്പില്‍ 5 വിക്കറ്റോടെ തുടങ്ങിയ മുജീബ് പാക്കിസ്ഥാനെതിരെ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ മുജീബ് റഹ്മാന്‍ പരിക്ക് കാരണം കളിച്ചില്ലാ.

എന്നാല്‍ ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്ന് സൂചന നല്‍കി മുജീബ് റഹ്മാന്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് മുജീബ് പോസ്റ്റ് ചെയ്തത്. മുജീബിന്‍റെ തിരിച്ചുവരവ് അഫ്ഗാന്‍ നിരക്ക് കരുത്ത് നല്‍കും.