ടി:20 ക്രിക്കറ്റിലെ റെക്കോർഡുകളുടെ തമ്പുരാനാണ് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ .ഐപിഎല്ലിലും താരം ഒട്ടേറെ അപൂർവ്വ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് .ഐപിഎല്ലില്‍ സിക്‌സറുകളുടെ തമ്പുരാനായ യൂനിവേഴ്‌സല്‍ ബോസ് ഗെയ്ൽ ഇന്നലത്തെ മത്സരത്തിൽ മറ്റൊരു റെക്കോർഡും സ്വന്തമാക്കി .
ഇന്നലെ രാജസ്ഥാൻ റോയൽസ് എതിരായ മത്സരത്തിൽ 28 പന്തിൽ 142.86 പ്രഹരശേഷിയിൽ നാല് ഫോറും 2 സിക്സും അടക്കം 40 റൺസടിച്ച താരം ഐപിഎല്ലിലെ സിക്സ് പട്ടികയിൽ തന്റെ സ്ഥാനം ഒരിക്കൽ കൂടി ഭദ്രമാക്കി .
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിൽ ഇരട്ട സിക്‌സറുകളോടെ 350 സിക്‌സറുകള്‍ തികച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ താരം. ഈ നേട്ടം കൈവരിച്ച ആദ്യത്തെ താരം കൂടിയാണ് ക്രിസ് ഗെയ്ല്‍.
ഐപിൽ ചരിത്രത്തിൽ ആദ്യമായി 50, 100, 150, 200, 250, 300, 350 സിക്സറുകൾ എന്നിവയെല്ലാം നേടിയ താരവും ക്രിസ് ഗെയ്ൽ തന്നെയാണ് .കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് , റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഫ്രാഞ്ചൈസി ടീമുകൾക്കായും ഗെയ്ൽ ഐപിൽ കളിച്ചിട്ടുണ്ട് . രാജസ്ഥാനെതിരെ ബാറ്റിങ്ങിനായി വരുമ്പോൾ 349 സിക്സറുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം .ബെന്‍ സ്‌റ്റോക്‌സിനെതിരേ എട്ടാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിൽ തന്നെ ഗെയ്ൽ 350ാമത്തെ സിക്‌സർ നേടി തൊട്ടടുത്ത ഓവറിലെ അവസാന ബോളില്‍ രാഹുല്‍ തെവാട്ടിയയെയും ഗെയ്ൽ അതിർത്തി കടത്തി .40 റൺസ് നേടിയ താരത്തെ പരാഗിന്റെ പന്തിൽ സ്റ്റോക്സ് ഒരു അത്യുജ്വല ക്യാച്ചിൽ പുറത്താക്കി .