ഞെട്ടിക്കുന്ന കണ്ടെത്തലുമായി സെവാഗ്‌ :ഐപിൽ ലോഗോക്ക് പിന്നിൽ ആ താരത്തിന്റെ ബാറ്റിംഗ്

ei7RSGE83434 1

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് വിജയത്തോടെ തുടക്കം കുറിക്കുവാൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചു.അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രണ്ട് വിക്കറ്റിന് ബാംഗ്ലൂരിന് മുന്നില്‍ കീഴടങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.  മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ലക്ഷ്യം മറികടന്നു. 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്.

ബാംഗ്ലൂർ ടീമിന് ഒരിക്കൽ കൂടി വിജയം നേടിക്കൊടുത്തത് വിശ്വസ്ത ബാറ്റ്സ്മാൻ ഡിവില്ലേഴ്സിന്റെ  പോരാട്ട വീര്യമാണ് .27 പന്തിൽ 48 റൺസടിച്ച താരം അവസാന ഓവറുകളിൽ പടുകൂറ്റൻ ഷോട്ടുകൾ പായിച്ചിരുന്നു .
സൗത്താഫ്രിക്കൻ താരത്തെ വാനോളം പുകഴ്ത്തുകയാണിപ്പോൾ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്‌ .പ്രതിസന്ധി ഘട്ടത്തിൽ ഡിവില്ലേഴ്‌സ് മാജിക് എന്നാണ് താരത്തിന്റെ ഇന്നിംഗ്‌സിനെ വീരു വിശേഷിപ്പിച്ചത് .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

എന്നാൽ ഏറെ രസകരമായ കാര്യം സെവാഗ്‌ ഐപിൽ ലോഗോയെ കുറിച്ച് അഭിപ്രായപെട്ടതാണ് .ഡിവില്ലേഴ്‌സ് ബാറ്റിംഗ് സ്റ്റാൻഡ് സമാനമാണ് ഐപിഎല്ലിന്റെ ലോഗോയും എന്നാണ് സെവാഗ്‌ നിരീക്ഷിക്കുന്നത്  .”മിക്കപ്പോഴും ഐപിൽ ലോഗോയും ചില ഷോട്ടുകൾക്ക് ശേഷമുള്ള ഡിവില്ലേഴ്‌സ് ബാറ്റിംഗ് ക്രീസിലെ നിൽപ്പും സമാനമാണ് “മുൻ ഇന്ത്യൻ ഓപ്പണർ തന്റെ അഭിപ്രായം വിശദീകരിച്ചു .

Scroll to Top