ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേക്ക് ദിനേശ് കാര്‍ത്തിക് എത്തിയത്. ലോകകപ്പ് ടീമില്‍ എത്തിയ താരം ഇന്ത്യക്കായി ഫിനിഷിങ്ങ് ജോലികളാണ് ചെയ്യുന്നത്. അതേ സമയം ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് ടി20 പര്യടനത്തിനായി താരത്തെ ഉള്‍പ്പെടുത്തിയില്ലാ.
3 ടി20 മത്സരമാണ് പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. റിഷഭ് പന്തും സഞ്ചു സാംസണുമാണ് ടീമിന്‍റെ വിക്കറ്റ് കീപ്പര്‍മാര്‍. ദിനേശ് കാര്‍ത്തിക് ഇനിയും ടി20 പദ്ധതികളില്‍ ഉണ്ടാവുമോ എന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മയോട് ചോദിച്ചു.
” താരങ്ങളുടെ വർക്ക് ലോഡ് മാനേജ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ദിനേശ് കാർത്തിക്കിനെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും സെലക്ഷന് അദ്ദേഹം ലഭ്യമാണ്. ടി20 ലോകകപ്പിന് ശേഷം മറ്റൊരു സെറ്റെപ്പ് പരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവനുവേണ്ടി വാതിലുകൾ തുറന്നിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
ദിനേശ് കാര്‍ത്തികിനെ കൂടാതെ അശ്വിനെയും ടി20 ടീമിലേക്ക് പരിഗണിച്ചട്ടില്ലാ. കുല്‍ദീപ് യാദവ് ടീമിലേക്ക് തിരിച്ചെത്തി. ടീം ഇന്ത്യയില്‍ തലമുറമാറ്റം സംഭവിക്കും എന്നാണ് ഈ സൂചനകള്‍ നല്‍കുന്നത്.
രോഹിത് ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും ഭാവിയെക്കുറിച്ച് വ്യക്തത വന്നട്ടില്ലാ. ഇരുവരും ന്യൂസിലന്‍റ് പര്യടനത്തില്‍ നിന്നും വിശ്രമം അനുവദിച്ചട്ടുണ്ട്. ഹര്‍ദ്ദിക്ക് പാണ്ട്യയാകും ടി20 ടീമിനെ നയിക്കുക.
അടുത്ത ടി20 ലോകകപ്പ് 2024ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് നടക്കുന്നത്.