ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വീണ്ടും നിരാശയുടെ ഓർമകളാണ് സമ്മാനിക്കുന്നത്. ലീഡ്സ് ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് നീങ്ങുമ്പോൾ പ്രതീക്ഷകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിൽ പോലും കാണുവാൻ സാധിക്കുന്നില്ല. ലോർഡ്‌സ് ടെസ്റ്റിലെ ജയത്തിന് പിന്നാലെ വൻ ആത്മവിശ്വാസത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകനായ വിരാട് കോഹ്ലിക്ക് പക്ഷേ തിരിച്ചടികളുടെ മാത്രം ദിനമായി ഒന്നാം ദിവസത്തെ കളി മാറി. വെറും 78 റൺസിൽ ഇന്ത്യൻ ടീം പുറത്തായപ്പോൾ ഏറെ വിമർശനങ്ങൾ ക്രിക്കറ്റ് ലോകത്ത് നിന്നും രൂക്ഷമായ ഭാഷയിൽ കേൾക്കുന്നത് ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റിങ് തന്നെയാണ്. പൂജാര, വിരാട് കോഹ്ലി, രഹാനെ എന്നിവരുടെ മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം.
ഇക്കാര്യത്തിൽ രഹാനെയെയും ഒപ്പം ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിലെ വിശ്വസ്ത താരമായ പൂജാരയെയും വിമർശിച്ച് രംഗത്ത് എത്തുകയാണ് മുൻ താരമായ മനീന്ദർ സിംഗ്. അജിഖ്യ രഹാനെ, പൂജാര എന്നിവർ നിലവിൽ ഇന്ത്യൻ ടീമിനായി പുറത്തെടുക്കുന്നത് മോശം ബാറ്റിംങ് മാത്രമാണ് എന്നും പറയുന്ന താരം ഇവർ ഇരുവരും ബാറ്റിങ് ക്രീസിൽ എത്തുമ്പോൾ ആത്മവിശ്വാസം കുറഞ്ഞതായി കാണാം എന്നും വിശദമാക്കുന്നുണ്ട്.പൂജാരയുടെ ഡിഫൻസീവ് ബാറ്റിങ് ശൈലിയെയും താരം വിമർശിച്ചു.
“എല്ലാ ബഹുമാനത്തോടെയും ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് പൂജാര ബാറ്റിങ് പ്രകടനമാണ്. ഇത്തരം ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ പൂജാരയുടെ ഈ ശൈലി ഒരു പ്രതീക്ഷയും നൽകുന്നില്ല എന്നതാണ് സത്യം. രഹാനെയും ഇപ്പോൾ പൂജാരയെ പോലെ തന്റെ ബാറ്റിങ്ങിൽ ഒട്ടും ആത്മവിശ്വാസമില്ലാത്ത താരമായി മാറിയിരിക്കുന്നു.ഇത്തരം സാഹചര്യങ്ങൾ ബാറ്റ്‌സ്മാനെ സംബന്ധിച്ചിതത്തോളം വെല്ലുവിളി നിറഞ്ഞതാണ് പക്ഷേ ഏറെ ഡിഫൻസീവ് ശൈലിയിലേക്ക് പോകുന്നു പൂജാര വളരെ അധികം സമ്മർദ്ധമാണ് സൃഷ്ടിക്കുന്നത് “അദ്ദേഹം നിരീക്ഷണം വിശദമാക്കി