മദ്യ പരസ്യം എന്‍റെ ജേഴ്സിയില്‍ വേണ്ട. മൊയിന്‍ അലിയുടെ ഇഷ്ടം നിറവേറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഐപിഎല്ലിന്‍റെ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി കളിക്കുന്നത്. ടൂര്‍ണമെന്‍റിനു മുന്നോടിയായി മൊയിന്‍ അലിയുടെ ആവശ്യം അനുവദിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടീമിന്‍റെ പുതിയ ജേഴ്സിയില്‍ നിന്നും മദ്യ കമ്പിനിയുടെ ലോഗോ ഒഴിവാക്കണം എന്നായിരുന്നു മൊയിന്‍ അലിയുടെ ആവശ്യം.

ഇസ്ലാം മതവിശ്വാസിയായ മൊയിന്‍ അലി മദ്യം ഉപയോഗിക്കുകയോ മദ്യത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറില്ലാ. ദേശിയ ടീമില്‍ കളിക്കുമ്പോഴും മദ്യത്തിന്‍റെ പരസ്യത്തില്‍ നിന്നും മൊയിന്‍ അലി ഒഴിവാകാറുണ്ട്. ദേശിയ ടീമിലെ സഹതാരമായ ആദില്‍ റഷീദും ഇംഗ്ലണ്ട് ടീം സെലിബ്രേഷനില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കാണാറുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ പുതിയ ജേഴ്സി അവതരിപ്പിച്ചിരുന്നു. പുതിയ ജേഴ്സിയില്‍ SNJ 10000 ന്‍റെ ലോഗോയും ഉള്‍പ്പെടുത്തിയട്ടുണ്ട്. ഈ ലോഗോയാണ് തന്‍റെ ജേഴ്സിയില്‍ നിന്നും ഒഴിവാക്കാണം എന്ന് മൊയിന്‍ അലി ആവശ്യപ്പെട്ടത്.

2021 ഐപിഎല്ലിനു മുന്നോടിയായി നടന്ന ലേലത്തില്‍ 7 കോടി രൂപക്കാണ് മൊയിന്‍ അലിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയാണ് കളിച്ചത്. ഐപിഎല്‍ കരിയറില്‍ 19 മത്സരങ്ങളില്‍ നിന്നും 309 റണ്ണും 10 വിക്കറ്റും നേടി. ഏപ്രില്‍ 10 ന് ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരം.

Previous articleയുവ പേസ് ബൗളർമാർ ടീമിലേക്ക് വരുന്നുണ്ട് :വിരമിക്കൽ പ്ലാനുകൾ വെളിപ്പെടുത്തി ഉമേഷ് യാദവ്
Next articleവീണ്ടും ജയിച്ച് ഓസീസ് വനിതകൾ : സ്വന്തമാക്കിയത് തുടർ വിജയങ്ങളുടെ അപൂർവ്വ റെക്കോർഡ്