ഏതെങ്കിലും ഒരു ഡ്രസെടുത്തിട്ട് ഓടി വാ. ലേലത്തിനു എത്തിയതിനു പിന്നിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി ചാരു ശര്‍മ്മ

2022 ഐപിഎല്ലിലെ മെഗാ ലേലത്തില്‍ ലേലം നിയന്ത്രിച്ച ഹ്യൂ എഡ്‌മിഡ്‌സ് കുഴഞ്ഞു വീണിരുന്നു. ലേലം കുറച്ച് സമയത്തേക്ക് നിര്‍ത്തി വയ്ക്കുകയും പിന്നീട് പുനരാരംഭിച്ചപ്പോള്‍ എത്തിയത് ചാരു ശര്‍മ്മയായിരുന്നു. താരലേലം നടന്ന ബാംഗ്ലൂരിലെ ഹോട്ടലിനടുത്തായിരുന്നു ചാരു ശര്‍മ്മയുടെ വീട്. ദൂരദര്‍ശന്‍ മാത്രമുള്ള കാലത്തുപോലും അവതാരകനായിട്ടുള്ള ചാരു ശര്‍മ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചതമാണ്. കൂടാതെ മറ്റ് കായിക ഇനങ്ങളിലെ ലേലം നിയന്ത്രിച്ചട്ടുണ്ട്.

മെഗാലേലത്തിനു ശേഷം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ ഐപിഎല്ലില്‍ എത്തിയതിനെ പറ്റി ചാരു ശര്‍മ്മ പറഞ്ഞു. ” താരലേലം നടന്ന സമീപത്താണ് എന്‍റെ വീട്. വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്നതിനാല്‍ ലേലം ശ്രദ്ധിച്ചിരുന്നില്ലാ. അതിനാല്‍ അവതാരകനായ എഡ്‌മിഡ്‌സ് കുഴഞ്ഞുവീണ കാര്യവും അറിഞ്ഞിരുന്നില്ല. ”

ഐപിഎല്‍ ഭരണസമിതി ചെയര്‍മാനായ ബ്രിജേഷ് പട്ടേലിന്‍റെ വിളി എത്തി. ആദ്യത്തെ ചോദ്യം വീട്ടില്‍ ഉണ്ടോ എന്നതായിരുന്നു. വീട്ടിലാണെന്ന് മറുപടി നല്‍കി. വീട്ടിലാണ് എന്ന് മറുപടി നല്‍കിയ ഉടനെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു ഡ്രസ്സെടുത്തിട്ട് ഐടിസി ഗാര്‍ഡെനിയ ഹോട്ടലിലേക്ക് ഓടി വരാനും ആവശ്യപ്പെട്ടു.

15-20 മിനിറ്റിനുള്ളില്‍ ഞാന്‍ ഹോട്ടലിലെത്തി. അവര്‍ എനിക്ക് കാര്യങ്ങള്‍ ചുരുക്കി വിവരിച്ചു തന്നു. അതിനുശേഷം ഞാന്‍ നേരെ ലേലം നടക്കുന്ന മുറിയിലെത്തി. രണ്ടാം ദിവസവും വരേണ്ടിവരുമോ എന്ന് ഉറപ്പില്ലായിരുന്നു. അറിയിക്കാമെന്നായിരുന്നു ആദ്യ ദിവസത്തെ ലേലം കഴിഞ്ഞപ്പോള്‍ ബിസിസിഐ അധികൃതര്‍ പറ‍ഞ്ഞത്. പിന്നീട് രണ്ടാം ദിവസം വരണമെന്ന് അവര്‍ വിളിച്ചു പറ‍ഞ്ഞു.

” ബ്രിജേഷ് പട്ടേല്‍ എന്‍റെ പഴയ സുഹൃത്താണ്. അദ്ദേഹം ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് നിഷേധിക്കാനുമാവില്ല. തന്‍റെ ഫോണ്‍ നമ്പര്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും സോണിയോ സ്റ്റാറോ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്കായി പ്രവര്‍ത്തിക്കാനുണ്ടാവും ” ചാരു ശര്‍മ്മ പറഞ്ഞു.

Previous articleബുംറ :ആർച്ചർ കോമ്പോ വേറെ ലെവലാകും ; സഹീർ ഖാനു പറയാനുള്ളത്.
Next articleഎന്തുകൊണ്ട് റെയ്നയെ ഒഴിവാക്കി ? വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.