❛നന്നാകാന്‍ തീരുമാനിച്ചു❜ . ആരാധകര്‍ക്കായി ഡീനിന്‍റെ പ്രഖ്യാപനം

ലോർഡ്‌സിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യന്‍ ഓൾറൗണ്ടർ ദീപ്തി ശർമ്മ, ഇംഗ്ലണ്ട് താരം ഡിനിനെ നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ടാക്കിയിരുന്നു. ഇപ്പോഴിതാ ബൗളർ പന്ത് ഡെലിവറി പൂർത്തിയാക്കുന്നതിന് മുമ്പ് താന്‍ ക്രീസിൽ നിന്ന് ഇറങ്ങില്ലെന്ന് പറയുകയാണ് ഇംഗ്ലണ്ട് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒരു വിഭാഗം ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും ദീപ്തിയുടെ സ്‌പോർട്‌സ്‌മാൻ സ്പിരിറ്റിനെ ചോദ്യം ചെയ്തിരുന്നു. ദീപ്തിയൂടെ പ്രവര്‍ത്തിയെ പിന്തുണച്ചും ആരാധകര്‍ എത്തിയിരുന്നു. എന്തിനു ക്രിക്കറ്റ് നിയമം പരിപാലിക്കുന്ന എം.സി.സിയും ദീപ്തി ചെയ്തതില്‍ അന്യായമില്ലാ എന്ന് കണ്ടെത്തിയിരുന്നു.

“സമ്മര്‍ സീസണിന് രസകരമായ ഒരു അന്ത്യമായിരുന്നു. ഇംഗ്ലണ്ട് ജേഴ്സിയില്‍ കളിച്ചത് വളരെയേറെ ബഹുമതിയാണ്. ഇനി മുതൽ ഞാൻ എന്റെ ക്രീസിൽ തുടരുമെന്ന് ഞാൻ കരുതുന്നു” ഡീൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മത്സരത്തില്‍ അമ്പയർ ബൗളർക്ക് അനുകൂലമായ തീരുമാനമെടുത്തതിന് ശേഷം ഡീന്‍ കരയുന്നത് കാണാമായിരുന്നു.