കണ്ണീരു വീണ അതേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കിരീടം നേടാനായി അയാള്‍ വന്നു. വൈകാരികമായ ടൂര്‍ണമെന്‍റ് വിജയം

CHANDRAKANTH PANDIT

രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച് മധ്യപ്രദേശ് കിരീടം ഉയര്‍ത്തി. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്‍റെ വിജയമാണ് കന്നി കിരീടം നേടിയ മധ്യപ്രദേശ് സ്വന്തമാക്കിയത്. 108 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിനു തുടക്കത്തിലേ യാഷ് ദുബെയെ നഷ്ടമായെങ്കിലും ഹിമാന്‍ഷു (37) ശുഭം ശര്‍മ്മ (30) രജത് പഠിതാര്‍ എന്നിവര്‍ ചേര്‍ന്ന് മധ്യപ്രദേശിനെ വിജയത്തിലെത്തിച്ചു. സ്കോര്‍ – മുംബൈ 374 & 269 മധ്യപ്രദേശ് – 536 & 108/4

ടൂര്‍ണമെന്‍റ് വിജയിച്ചതിനു ശേഷം വൈകാരികമായ നിമിഷങ്ങള്‍ അരങ്ങേറി. തനിക്ക് കളിക്കാരനായി ചെയ്യാന്‍ കഴിയാഞ്ഞത് കോച്ചായി ചെയ്ത് തീര്‍ത്തതിന്‍റെ സന്തോഷത്തിലായിരുന്നു മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1998 -99 സീസണില്‍ മധ്യപ്രദേശിനെ രഞ്ജി ടൂര്‍ണമെന്‍റില്‍ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനായിരുന്നു ചന്ദ്രകാന്ത് പണ്ഡിറ്റ്.

PANDITjpg

എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കര്‍ണാടകയോട് തോല്‍വി ഏറ്റുവാങ്ങി. അന്ന് അത് തന്റെ അവസാന എഫ്‌സി ഗെയിമായി മാറിയപ്പോൾ, ചന്ദ്രകാന്ത് പണ്ഡിറ്റ് മുഖത്ത് കൈവെച്ച് കരയുകയായിരുന്നു. ഇന്ന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണീരു വീണ അതേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു കോച്ചായി കിരീടം നേടാന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനു കഴിഞ്ഞു.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.

കോച്ചിനെ ആദരമര്‍പ്പിച്ചു എടുത്തുയര്‍ത്തിയാണ് താരങ്ങള്‍ കൊണ്ടുപോയത്. പരിശീലന്‍റെ ഓഫര്‍ വന്നപ്പോള്‍ നിരസിക്കാനായില്ലെന്നും ഇതുവരെ കോച്ചായി നേടിയ ആറ് കിരീടങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഇതെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് മത്സര ശേഷം പറഞ്ഞു.

Scroll to Top