ഐപിഎല്ലിൽ ചരിത്ര റെക്കോർഡ് നേടി ചഹൽ. പിന്തള്ളിയത് സാക്ഷാൽ മലിംഗയെ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം തുടക്കമായിരുന്നു പഞ്ചാബിന്റെ സ്പിന്നർ ചാlഹലിന് ലഭിച്ചത്. എന്നാൽ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഒരു നിർണായക ബോളിങ് പ്രകടനം കാഴ്ചവച്ച ചഹൽ തന്റെ ഫോമിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 111 റൺസ് മാത്രമായിരുന്നു സ്വന്തമാക്കാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത വിജയം സ്വന്തമാക്കുമെന്ന് എല്ലാവരും കരുതി.

എന്നാൽ മത്സരത്തിന്റെ എട്ടാം ഓവറിൽ ചഹൽ കടന്നു വരികയായിരുന്നു. നിർണായകമായ വിക്കറ്റുകൾ സ്വന്തമാക്കി ചഹൽ പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചു. മത്സരത്തിൽ 28 റൺസ് മാത്രം കിട്ടുന്ന വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇതോടെ കൊൽക്കത്ത 95 റൺസിന് പുറത്താവുകയും 16 റൺസിന്റെ വിജയം പഞ്ചാബിന് ലഭിക്കുകയും ചെയ്തു. മത്സരത്തിലെ പ്രകടനത്തിലൂടെ ചില റെക്കോർഡുകളും ചഹൽ സ്വന്തമാക്കിയിരുന്നു.

ഐപിഎൽ ചരിത്രത്തിൽ ഇത് എട്ടാമത്തെ തവണയാണ് ചാഹൽ നാലോ അതിലധികമോ വിക്കറ്റുകൾ ഒരു ഇന്നിംഗ്സിൽ സ്വന്തമാക്കുന്നത്. ഈ റെക്കോർഡിൽ ഇപ്പോൾ കൊൽക്കത്തൻ താരം സുനിൽ നരെയ്നൊപ്പം എത്താൻ ചഹലിന് സാധിച്ചിട്ടുണ്ട്. നരെയ്നും ചഹലും ഇതുവരെ തങ്ങളുടെ ഐപിഎൽ കരിയറിൽ 8 തവണ 4 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങളാണ്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ലസിത് മലിംഗയാണ്. 7 തവണ ഐപിഎല്ലിൽ നാലോ അതിലധികമോ വിക്കറ്റുകൾ സ്വന്തമാക്കാൻ മലിംഗയ്ക്ക് സാധിച്ചിട്ടുണ്ട്. ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരൻ റബാഡയാണ്. 6 തവണ റബാഡ ഈ നേട്ടം സ്വന്തമാക്കി. 5 തവണ ഐപിഎല്ലിൽ നാലോ അതിലധികമോ വിക്കറ്റുകൾ സ്വന്തമാക്കിയ അമിത് മിശ്രയാണ് ഈ ലിസ്റ്റിലെ നാലാം സ്ഥാനക്കാരൻ.

ഇത് മൂന്നാം തവണയാണ് കൊൽക്കത്തക്കെതിരെ ചഹൽ നാലോ അതിലധികമോ വിക്കറ്റുകൾ സ്വന്തമാക്കുന്നത്. ഐപിഎല്ലിൽ ഒരേ ടീമിനെതിരെ 3 തവണ ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ചഹൽ. 2022ൽ രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കുന്ന സമയത്ത് കൊൽക്കത്തക്കെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ശേഷം 2023ൽ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കാനും ചഹലിന് കഴിഞ്ഞു. ശേഷമാണ് ഇപ്പോൾ 2025 സീസണിലും ചഹൽ ഈ നേട്ടം സ്വന്തമാക്കിയത്.

ഇത്തവണത്തെ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കായിരുന്നു പഞ്ചാബ് കിംഗ്സ് ചഹലിനെ സ്വന്തമാക്കിയത്. എന്നാൽ ആദ്യ മത്സരത്തിൽ മോശം പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്. ആദ്യ 5 മത്സരങ്ങളിൽ കേവലം 2 വിക്കറ്റുകൾ മാത്രമായിരുന്നു ചഹലിന് സ്വന്തമാക്കാൻ സാധിച്ചത്. പക്ഷേ ഇപ്പോൾ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലൂടെ ചഹൽ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ഇതുവരെ ഐപിഎൽ ചരിത്രത്തിൽ 211 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് ചാഹൽ. ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ 200ലധികം വിക്കറ്റുകൾ സ്വന്തമാക്കിയ ഒരേയൊരു താരവും ചാഹൽ തന്നെയാണ്.