ഇനി മുതല്‍ ആ പണി നടക്കില്ലാ. നിയമം മാറ്റി ഐസിസി.

Rishab pant wicket keeping vs pbks scaled

2024 ല്‍ ക്രിക്കറ്റ് നിയമത്തില്‍ വലിയ മാറ്റം വരുത്തി ഐസിസി. സ്റ്റംപിങ്ങ് റിവ്യൂ നിയമത്തിലാണ് ഐസിസി വലിയൊരു മാറ്റം നടത്തിയത്. ഇനി മുതല്‍ സ്റ്റംപിങ്ങ് റിവ്യൂവില്‍ വിക്കറ്റ് കീപ്പിംഗ് ക്യാച്ച് ഇനി പരിശോധിക്കില്ലാ. ഇത്രയും നാള്‍ സ്റ്റംപിങ്ങ് അപ്പീലില്‍, ബാറ്റില്‍ പന്ത് കൊണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു.

ഇത് നല്ല രീതിയില്‍ തന്നെ ഫീല്‍ഡിങ്ങ് ടീം മുതലെടുത്തിരുന്നു. വിക്കറ്റ് കീപ്പര്‍ ക്യാച്ച് പരിശോധനക്കായി സ്റ്റംപിങ്ങ് നടത്തുമായിരുന്നു. ഇനി മുതല്‍ അത് നടക്കില്ല. സ്റ്റംപിങ്ങ് റിവ്യൂവില്‍ സ്റ്റംപിങ്ങ് ചെയ്തത് മാത്രമായിരിക്കും ഇനി പരിശോധിക്കുക.

വിക്കറ്റ് കീപ്പര്‍ ക്യാച്ച് അപ്പീല്‍ ചെയ്യുവാനായി ഫീല്‍ഡിങ്ങ് ടീമിനു ഒരു റിവ്യൂ ഉപയോഗിക്കേണ്ടി വരും. റിവ്യൂ വിധി അനുകൂലമായിലെങ്കില്‍ ഫീല്‍ഡിങ്ങ് ടീമിനു ഒരു റിവ്യൂ നഷ്ടപ്പെടുമായിരുന്നു. ഇത് മറികടക്കാന്‍ കണ്ടെത്തിയ ഒരു വഴിയായിരുന്നു സ്റ്റംപിങ്ങ് അപ്പീലിനോടൊപ്പം ക്യാച്ചും പരിശോധിക്കുക എന്നത്. പുതിയ നിയമം വന്നതോടെ ഈ സാധ്യത ഫീല്‍ഡിങ്ങ് ടീമിനു നഷ്ടമായിരിക്കുകയാണ്.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.
Scroll to Top