ജയത്തിൽ സന്തോഷം. പക്ഷേ പ്രശ്നങ്ങൾ ഉണ്ട് : തുറന്ന് പറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ്മ

rohit sharma consecutive win record

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി :20യിൽ 50 റൺസിന്റെ മിന്നും ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ ടീം മുന്നിൽ നിന്നപ്പോൾ ഇംഗ്ലണ്ട് ടീമിന് ഉത്തരം ഇല്ലാതെ പോയി. മത്സരത്തിൽ ഫിഫ്റ്റിയും നാല് വിക്കറ്റുകളും വീഴ്ത്തിയ ഹാർദിക്ക് പാണ്ട്യയാണ് മാൻ ഓഫ് ദി മാച്ച്. ദീപക് ഹൂഡ(33 റൺസ്‌ ), സൂര്യകുമാർ യാദവ് (39 റൺസ്‌ )എന്നിവരുടെ പ്രകടനവും ഇന്നലെ ശ്രദ്ധേയമായി. ഇന്നലത്തെ ജയത്തോടെ ടി :20 ക്രിക്കറ്റിൽ പതിമൂന്ന് തുടർ ജയങ്ങൾ സ്വന്തമാക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ കൂടിയായി രോഹിത് ശർമ്മ മാറി.

അതേസമയം ഇന്നലെ മത്സരശേഷം ടീമിന്റെ ജയത്തിൽ സന്തോഷം അറിയിച്ച രോഹിത് ശർമ്മ ഇനിയും കൂടുതൽ ഇമ്പ്രൂവ് ചെയ്യേണ്ട മേഖലകളെ കുറിച്ചും വാചാലനായി. കോവിഡ് മുക്തനായ ശേഷമാണ് രോഹിത് ശർമ്മ ഒന്നാം ടി :20 കളിച്ചത്. മത്സര ശേഷം ടീം ഫീൽഡിങ് കുറിച്ചുള്ള ആശങ്ക രോഹിത് ശർമ്മ പരസ്യമാക്കി.

291887841 5528707783817536 7817759681202795473 n

മത്സരത്തിൽ ഇന്ത്യൻ ടീം ആറോളം ക്യാച്ചുകൾ കൈവിട്ടു. ഇക്കാര്യം ചൂണ്ടികാട്ടിയാണ് രോഹിത് ശർമ്മ രംഗത്ത് എത്തിയത്.’ ആറ് ക്യാച്ചുകൾ കളിയിൽ നഷ്ടമാക്കിയത് ഒരിക്കലും തന്നെ സന്തോഷം നൽകുന്ന ഒരു കാര്യം അല്ല. ഭാഗ്യവശാൽ ഇന്ത്യൻ ബൗളർമാരെല്ലാം തന്നെ ഇംഗ്ലണ്ടിലെ വീണ്ടും വീണ്ടും സമ്മർദ്ദത്തിലാക്കി.

See also  വിഷുവിന് പടക്കം പൊട്ടിച്ച് ധോണി. 4 പന്തില്‍ ഹാട്രിക്ക് സിക്സുമായി 20 റണ്‍സ്. വീഡിയോ

കൂടാതെ ഈ പ്രശ്നം ഉടനെ തന്നെ പരിഹരിക്കേണ്ടത് ഉണ്ട്.മൂന്ന് ഈസി ക്യാച്ചുകൾ ഞങ്ങൾ എടുക്കേണ്ടത് തന്നെയാണ്. ഞങ്ങൾ ഫീൽഡിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നത് ” രോഹിത് ശർമ്മ നിരാശ പരസ്യമാക്കി

Scroll to Top