ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര നേടുക ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നം കൂടിയാണ്. ടി :20ക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ എല്ലാ അർഥത്തിലും തകർക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 10 വിക്കറ്റിന്റെ മാസ്മരിക ജയം ഇന്ത്യൻ ടീമിനെ പരമ്പരയിൽ 1-0ന് മുന്നിൽ എത്തിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ വളരെ അധികം ഹാപ്പിയാണ്. ഇന്നലെ മത്സരശേഷം ടീമിന്റെ പ്രകടനത്തിൽ സന്തോഷം വിശദമാക്കിയ രോഹിത് ശർമ്മ, പേസർ ജസ്‌പ്രീത് ബുംറയെ അടക്കം വാനോളം പുകഴ്ത്തി
മത്സരത്തിൽ ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി ന്യൂ ബോളിൽ ഷമി : ബുംറ ജോഡി നേടിയത് 9 വിക്കറ്റുകൾ. 6 വിക്കെറ്റ് നേട്ടം ബുംറ നേടിയപ്പോൾ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ തീരുമാനം ശരിയായി മാറി. ന്യൂ ബോളിൽ ലഭിച്ച ഹെൽപ്പും സ്വിങ്ങ് സാഹചര്യവും പേസർമാർ മനോഹരമായി യൂസ് ചെയ്തുവെന്ന് ക്യാപ്റ്റൻ രോഹിത് വെളിപ്പെടുത്തി.
” ഞങ്ങൾ ആദ്യത്തെ പകുതിയിൽ ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ മാക്സിമം യൂസ് ചെയ്തുവെന്നത് സത്യം. എങ്കിലും ഞങ്ങൾ ഒരിക്കലും ഇത്തരം കാര്യങ്ങളെ കൂടുതലായി ചിന്തിക്കില്ല. ഞങ്ങൾക്ക് ഏതൊരു സാഹചര്യവും ഉപയോഗിക്കാൻ കഴിവുള്ള ഒരു പേസ് യൂണിറ്റും ടീമുമുണ്ട് ” ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു
“സീം ആൻഡ് സ്വിങ്ങ് സാഹചര്യ പരമാവധി ഉപയോഗിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തു. അതാണ് സംഭവിച്ചത്.ശിഖർ ധവാനും ഞാനും വളരെ നാളുകളായി ഒരുമിച്ച് കളിക്കുന്നവർ ആണ്. അതിനാൽ തന്നെ ഞങ്ങൾക്ക് പരസ്പരം മികച്ച ഒരു ബന്ധം ഉണ്ട്. ശിഖർ അനേകം തവണ ടീമിനായി സൈഡ് ബെഞ്ചിൽ ഇരുന്ന ആളാണ്. അദ്ദേഹത്തിന്‍റെ ഒപ്പം ബാറ്റ് ചെയ്യുന്നത് എൻജോയ് ചെയ്യുന്നുണ്ട് ” രോഹിത് ശർമ്മ തുറന്ന് പറഞ്ഞു. ഇരുവരും ചേര്‍ന്ന് മത്സരത്തില്‍ റെക്കോഡ് നേടുകയും ചെയ്തിരുന്നു.