ഐപിൽ പതിനാലാം സീസണിൽ എല്ലാ ആരാധകരെയും ഏറ്റവും അധികം ഞെട്ടിപ്പിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ വെങ്കടേഷ് അയ്യറിന്റെ പ്രകടനമാണ്. സ്ഥിരതയാർന്ന ഐപിൽ പ്രകടനത്താൽ ഇന്ത്യൻ ടീമിലേക്ക് കൂടി എത്തിയ താരം ഇക്കഴിഞ്ഞ കിവീസിന് എതിരായ ടി :20 പരമ്പരയിൽ കാഴ്ചവെച്ച പ്രകടനം ഇന്ത്യൻ ടീമിനും ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. വരുന്ന 2022ലെ ടി :20 ലോകകപ്പിൽ താരത്തെ ആൾറൗണ്ടർ റോളിൽ കൊണ്ടുവരാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഹാർദിക് പാണ്ട്യയുടെ മോശം ഫോമും പരിക്കും കാരണം ഇന്ത്യൻ ടീമിൽ നിന്നും കൂടി പുറത്തായ സാഹചര്യത്തിൽ വെങ്കടേഷ് അയ്യറുടെ പ്രകടനം നിർണായകമാണ്.
എന്നാൽ കിവീസിന് എതിരായ ടി :20 പരമ്പരയിൽ മികച്ച മികവ് പുറത്തെടുത്ത വെങ്കടേഷ് അയ്യർ തന്റെ എല്ലാവിധ ആത്മവിശ്വസത്തിന്റെ പിന്നില് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും നായകൻ രോഹിത് ശർമ്മ എന്നിവരാണെന്ന് താരം പറയുകയാണ് ഇപ്പോൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ പരമ്പരയിൽ തന്നെ അവർ ഇരുവരും നൽകിയ കോൺഫിഡൻസ് വിവരിക്കാൻ കഴിയില്ലയെന്നും താരം വിശദമാക്കി.ടി :20 പരമ്പരയിൽ 36 റൺസ് അടിച്ച താരം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. ഇന്ത്യൻ ജേഴ്സിയണിയുക എന്നത് തന്നെ ഒരു ഭാഗ്യമാണ്.ജയിച്ച ടീമിന്റെ ഭാഗമാകാനും ജയിച്ചവരുടെ ട്രോഫി പിടിച്ചുനിൽക്കാനായി കഴിഞ്ഞത് എല്ലാം സന്തോഷം നൽകുന്നതാണ്. ഞാൻ നന്നായി കളിച്ചെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു.ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഇതിഹാസ താരമാണ്. അദ്ദേഹത്തിന് എങ്ങനെ എല്ലാം യുവ താരങ്ങളെ കൈകാര്യം ചെയ്യണമെന്ന് അറിയാം. അദ്ദേഹവും നായകൻ രോഹിത് ശർമ്മയും എനിക്ക് നൽകിയ സപ്പോർട്ട് വലുതാണ് “താരം വാചാലനായി