ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അടുത്തിടെ വളരെ അധികം വിഷമത്തിലാക്കിയത് നായകൻ വിരാട് കോഹ്ലിക്ക് ഏകദിന നായകസ്ഥാനം നഷ്ടമായത് സംഭവിച്ച വിവാദമാണ്. ഏകദിന ക്യാപ്റ്റൻ റോളിൽ നിന്നും വിരാട് കോഹ്ലിയെ നീക്കി രോഹിത് ശർമ്മക്ക് നായകസ്ഥാനം നല്‍കിയപ്പോള്‍ ഈ വിഷയത്തിൽ പ്രസ്താവനകളുമായി ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയും കോഹ്ലിയും എത്തിയതാണ് സംഭവം കൂടുതൽ വഷളാക്കിയത്.
ദാദ :കോഹ്ലി തർക്കം ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ നാണക്കേട് സൃഷ്ടിച്ചപ്പോൾ ഈ സംഭവം ഒഴിവാക്കേണ്ടിയിരുന്നുവെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായമായി പറഞ്ഞത്.ഇക്കാര്യത്തിൽ ഇരുവർക്കും പിഴവ് സംഭവിച്ചുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
ക്യാപ്റ്റൻസി വിവാദവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടന്നത് വളരെ ഏറെ അനാവശ്യമായിരുന്നുവെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. “ഈ സംഭവങ്ങൾ എല്ലാം തന്നെ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കുമായിരിന്നു. ഇത് കേവലം ഒരു ആഭ്യന്തര പ്രശ്നമായിരുന്നു.ഇത്തരം കാര്യങ്ങൾ എല്ലാം പരസ്യ ചർച്ചകളാക്കി മാറ്റിയത് കൂടുതൽ വിവാദമാണ് നമുക്ക് സമ്മാനിച്ചത്.പുറത്തുവരാതെ ഈ കാര്യങ്ങൾ എല്ലാം സോൾവ് ചെയ്യാൻ കഴിയണമായിരുന്നു. വെറുതേ മാധ്യങ്ങൾ ഈ കാര്യങ്ങൾ ആഘോഷമാക്കി മാറ്റി ” ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.
അതേസമയം കോഹ്ലി :ദാദ തർക്കങ്ങൾ തുടങ്ങാൻ കാരണമായി മാറിയത് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും കോഹ്ലിയെ മാറ്റിയതാണ്. കോഹ്ലിയുമായി ചർച്ചകൾ നടത്തിയാണ് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ ക്യാപ്റ്റൻ എന്നുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് സൗരവ് ഗാംഗുലി പറഞ്ഞപ്പോൾ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാൻ സെലക്ഷൻ കമ്മിറ്റി മീറ്റിംഗ് തുടങ്ങും മുൻപായി ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് ഈ കാര്യം അറിഞ്ഞതെന്നും കോഹ്ലി പറഞ്ഞിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി റോളും ഒഴിഞ്ഞിരുന്നു.