വീണ്ടുമൊരു അതിമനോഹര ക്യാച്ചുമായി കാമറൂണ്‍ ഗ്രീന്‍. 18 റണ്‍സുമായി ഗില്‍ പുറത്ത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് 444 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗില്ലിന്‍റെ വിക്കറ്റ് നഷ്ടമായി. ബോളണ്ടിന്‍റെ പന്തില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീന്‍റെ അതിമനോഹരമായ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. ദീര്‍ഘനേരം റീപ്ലേ നോക്കിയാണ് അംപയര്‍ ഔട്ട് വിധിച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്സിലും രഹാനയെ പുറത്താക്കിയത് അതിമനോഹരമായ ക്യാച്ചിലൂടെയായിരുന്നു. 19 പന്തില്‍ 2 ഫോര്‍ സഹിതം 18 റണ്‍സായാരുന്നു ഗില്ലിന്‍റെ സമ്പാദ്യം.

രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സുമായി അലക്സ് കെയറിയാണ് ടോപ്പ് സ്കോററായത്. ഇന്ത്യക്കായി ജഡേജ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി, ഉമേഷ് യാദവ് എന്നിവര്‍ 2 വിക്കറ്റ് നേടി.

Previous articleകോഹ്ലിയെ ബിസിസിഐ വഞ്ചിയ്ക്കുകയാണ്. എന്തിനാണ് ഇനിയും ക്രൂരത?? ചോദ്യവുമായി മുൻ ഓസീസ് താരം.
Next articleഓവലില്‍ ചരിത്രം രചിക്കുമോ ? ആവേശം അവസാന ദിനത്തിലേക്ക്