പവര്‍പ്ലേയില്‍ തീയായി ഭുവനേശ്വര്‍ കുമാര്‍. തകര്‍പ്പന്‍ റിവ്യൂവുമായി ഇന്ത്യ.

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യ 171 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ ഇന്ത്യ തുടങ്ങിയെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അവസാന നിമിഷം രവീന്ദ്ര ജഡേജയുടെ ഫിനിഷിങ്ങ് പ്രകടനമാണ് ഇന്ത്യയെ 170 എന്ന സ്കോറില്‍ എത്തിച്ചത്. 29 പന്തില്‍ 5 ഫോര്‍ സഹിതമാണ് ജഡേജ 46 റണ്‍സ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 3 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഇന്നിംഗ്സിന്‍റെ ആദ്യ ബോളില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചു. സ്ലിപ്പില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയാണ് ജേസണ്‍ റോയി ഗോള്‍ഡന്‍ ഡക്കായത്‌.

കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ജോസ് ബട്ട്ലര്‍ ഇത്തവണ വീണ്ടും ഭുവനേശ്വര്‍ കുമാറിനു ഇരയായി. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ റിഷഭ് പന്ത് ക്യാച്ച് പിടിച്ചെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ലാ. ഭുവനേശ്വര്‍ കുമാറും റിഷഭ് പന്തും അപ്പീല്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. റിവ്യൂവില്‍ അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് കണ്ടതോടെ ഔട്ട് വിധിച്ചു. 4 റണ്‍സ് മാത്രമാണ് ജോസ് ബട്ട്ലര്‍ നേടിയത്.

രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്താണ് ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. രോഹിത്തും പന്തും തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് തകര്‍ത്തടിച്ചതോടെ ഇന്ത്യ 4.5 ഓവറില്‍ 49 റണ്‍സിലെത്തി. എന്നാല്‍ അരങ്ങേറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ പന്തെറിയാനെത്തിയതോടെ ഇന്ത്യ തകര്‍ന്നു.

India (Playing XI): Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal