പാക്കിസ്ഥാനെതിരെയുള്ള ടി20 റെക്കോഡുമായി ഭുവനേശ്വര്‍ കുമാര്‍. മറികടന്നത് ഹാര്‍ദ്ദിക്ക് പാണ്ട്യയെ

പാക്കിസ്ഥാനെതിരെയുള്ള ഏഷ്യാ കപ്പ് മത്സരത്തില്‍ ത്രില്ലിങ്ങ് വിജയവുമായി ഇന്ത്യ. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 2 പന്ത് ബാക്കി നില്‍ക്കേയാണ് വിജയം നേടിയത്. ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തും എന്നും തോന്നിച്ചെങ്കിലും രവീന്ദ്ര ജഡേജ – ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നിവരുടെ ഫിനിഷിങ്ങ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ ഭുവനേശ്വര്‍ കുമാറിന്‍റെ നേതൃത്വത്തില്‍ വരിഞ്ഞുമുറുക്കി. പാക്ക് നായകനെ വീഴ്ത്തി തുടക്കമിട്ട ഇന്ത്യന്‍ സ്വങ്ങ് ബോളര്‍, മത്സരത്തില്‍ 4 വിക്കറ്റാണ് വീഴ്ത്തിയത്. 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാറിന്‍റെ ഈ പ്രകടനം.

20220828 221653

മത്സരത്തിലെ പ്രകടനത്തിലൂടെ പാക്കിസ്ഥാനെതിരെ ടി20യിൽ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനത്തിന് അര്‍ഹനായി. 2016 ഏഷ്യാ കപ്പില്‍ 8 റണ്‍സിനു 3 വിക്കറ്റ് വിഴ്ത്തിയ ഹാര്‍ദ്ദിക്കിന്‍റെ റെക്കോഡാണ് ഭുവനേശ്വര്‍ മറികടന്നത്.

2007 ല്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആസിഫിന്‍റെ പേരിലുള്ള 18 റണ്‍സിനു 4 വിക്കറ്റ് പ്രകടനമാണ്, ഇന്ത്യ – പാക്ക് പോരാട്ടങ്ങളിലെ ഏറ്റവും മികച്ച ബോളിംഗ് ഫിഗര്‍.

Previous articleഎന്തുകൊണ്ടാണ് മത്സരം തോറ്റത് ? കാരണം വിശിദീകരിച്ച് ബാബര്‍ അസം
Next articleഎന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ജഡ്ഡു ? മറുപടിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍