ആ ഓവർ അവൻ എറിഞ്ഞിരുന്നേൽ കളി ജയിച്ചേനെ :നിരീക്ഷണവുമായി സഹീർ ഖാൻ

FB IMG 1635229279113

പാകിസ്ഥാൻ ടീമിനോട് ഐസിസി ടി :20 ലോകകപ്പിൽ കഴിഞ്ഞ ദിവസം വഴങ്ങിയ 10 വിക്കറ്റ് തോൽവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകർക്കും ടീം ഇന്ത്യക്കും ഒരിക്കലും മറക്കാൻ കഴിയില്ല. നീണ്ട കാലത്തെ അധിപത്യം നഷ്ടമായ വൻ വേദനയിലാണ് വിരാട് കോഹ്ലിയും ടീമും. ചരിത്ര ജയത്തിന്റെ ആഘോഷം നടത്തുകയാണ് പാകിസ്ഥാൻ ടീമും താരങ്ങളും ഇപ്പോൾ. തുടർച്ചയായ 12 മത്സരങ്ങളിൽ പാകിസ്ഥാൻ ടീമിനെ ലോകകപ്പ് വേദിയിൽ തോൽപ്പിച്ചിട്ടുള്ള ഇന്ത്യൻ ടീമിന് ഇത്തവണ പിഴക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാനായി കഴിഞ്ഞത്.10 വിക്കറ്റിന്‍റെ വമ്പൻ തോൽവി ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ പോലും ടീം ഇന്ത്യയുടെ ഭാവി തുലാസ്സിലാക്കി മാറ്റി കഴിഞ്ഞു. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് എതിരെ രൂക്ഷ വിമർശനങ്ങൾ കൂടി ഉയരുകയാണ്. നായകൻ കോഹ്ലിയുടെ ക്യാപ്റ്റൻസിയെയും ചില മുൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം ചോദ്യം ചെയ്യുന്നുണ്ട്

ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ.ഇന്ത്യൻ ടീമിന്റെ ഒരു വിക്കറ്റ് പോലും തന്നെ പാകിസ്ഥാൻ നിരയിൽ വീഴ്ത്താൻ കഴിഞ്ഞില്ല. ഇതാണ് ഈ ഒരു വമ്പൻ തോൽവിക്കുള്ള കാരണം എന്ന് പലരും പറയുമ്പോൾ ആദ്യത്തെ ഓവർ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറക്കായി നൽകണമായിരുന്നുവെന്ന് അഭിപ്രായം പങ്കുവെക്കുകയാണ് സഹീർ ഖാൻ. ആദ്യ ഓവർ ബുംറ എറിഞ്ഞിരുന്നേൽ കളിയുടെ റിസൾട്ട് പോലും മാറിയേനെ എന്നും മുൻ ഫാസ്റ്റ് ബൗളർ വിശദീകരിച്ചു.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

“ബുംറ എക്കാലത്തും വിക്കറ്റുകൾ വേഗം വീഴ്ത്താൻ കഴിവുള്ള ഒരു പേസറാണ്. നമുക്ക് എല്ലാം അയാളുടെ മികവും കൂടി അറിയാം. എന്നാൽ പാകിസ്ഥാൻ ടീമിന്റെ കുതിപ്പ് തടുക്കാൻ ബുംറക്കും പക്ഷേ സാധിച്ചില്ല. ഒരുപക്ഷേ ആദ്യത്തെ ഓവർ ബുംറയാണ് എറിഞ്ഞിരുന്നത് എങ്കിൽ പാക് ഓപ്പണർമാരുടെ കുതിപ്പ് ഇത്ര വേഗത്തിൽ സുഗമമായി പോകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഓരോ മത്സരത്തിനായി പ്ലാനുകൾ തയ്യാറാക്കും. എന്നാൽ ചിലപ്പോൾ മത്സരത്തിന്റെ ഗതി അനുസരിച്ചു ചില തീരുമാനങ്ങളിൽ മാറ്റം കൊണ്ട് വരേണ്ടിയിരിക്കും “സഹീർ ഖാൻ നിരീക്ഷിച്ചു

പാക്കിസ്ഥാന്‍ ഇന്നിംഗ്സില്‍ 18ാം ഓവര്‍ എറിയാന്‍ ആദ്യം തീരുമാനിച്ചത് ജസ്പ്രീത് ബൂംറക്കായിരുന്നു. എന്നാല്‍ അവസാന നിമിഷം പന്ത് ഷാമിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ 4 പന്തില്‍ 17 റണ്‍സ് പാക്കിസ്ഥാന്‍ താരങ്ങള്‍ അടിച്ചെടുത്തു. മത്സരത്തില്‍ 3 ഓവര്‍ മാത്രം എറിഞ്ഞ ജസ്പ്രീത് ബൂംറ 22 റണ്‍സ് വഴങ്ങിയുള്ളു.

Scroll to Top