“ബുമ്രയ്ക്ക് കൂടുതൽ വിക്കറ്റുകളുണ്ടാവും, പക്ഷേ ഇന്ത്യയുടെ മികച്ച ബോളർ അവനാണ്”- റോബർട്ട്സ്.

ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിയെ അങ്ങേയറ്റം പുകഴ്ത്തി വിൻഡീസ് ഇതിഹാസ താരം ആൻഡി റോബർട്ട്സ്. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ ഷാമിയാണ് എന്ന് റോബർട്ട്സ് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രയ്ക്ക് ഷാമിയെക്കാൾ വിക്കറ്റുകൾ ലഭിക്കുമായിരിക്കുമെന്നും, പക്ഷേ ബോളിന്റെ നിയന്ത്രണം, സീം, സ്വിങ് എന്നീ കാര്യങ്ങളിലേക്ക് വരുമ്പോൾ ഷമിയാണ് ഒരു കംപ്ലീറ്റ് പാക്കേജ് എന്നും റോബർട്ട്സ് പറയുകയുണ്ടായി. മറ്റുള്ള എല്ലാ ബോളർമാരെക്കാളും സ്ഥിരതയോടെ പന്തറിയാൻ സാധിക്കുന്ന താരമാണ് ഷാമി എന്നും റോബർട്ട്സ് കൂട്ടിച്ചേർത്തു.

shami prayer

“കുറച്ചധികം കാലമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറാണ് മുഹമ്മദ് ഷാമി. ഒരുപക്ഷേ ബുമ്രയ്ക്ക് ലഭിക്കുന്ന അത്രയും വിക്കറ്റുകൾ സ്വന്തമാക്കാൻ ഷാമിയ്ക്ക് സാധിച്ചിട്ടില്ല. പക്ഷേ അവൻ ഒരു പൂർണ്ണമായ പാക്കേജ് ആണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. മാത്രമല്ല മറ്റുള്ള എല്ലാ ബോളർമാരെക്കാളും സ്ഥിരതയോടെ പന്തറിയാനും ഷാമിയ്ക്ക് കഴിയും. പന്ത് നന്നായി സ്വിങ് ചെയ്യിക്കാനും സീം ചെയ്യിക്കാനും ഷാമിയ്ക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല ബൂമ്രയെ പോലെ തന്നെ പന്തിനെ നന്നായി നിയന്ത്രിക്കാനും ഷാമിക്ക് അറിയാം.”- റോബർട്ട്സ് പറയുന്നു.

ഷാമിയെ മാത്രമല്ല മുഹമ്മദ് സിറാജിനെയും പ്രശംസിച്ചു കൊണ്ടാണ് റോബർട്ട്സ് സംസാരിച്ചത്. നിലവിൽ ബൂമ്ര കഴിഞ്ഞാൽ ഓസ്ട്രേലിയൻ സാഹചര്യത്തിൽ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമാണ് മുഹമ്മദ് സിറാജ് എന്ന റോബർട്ട്സ് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നിരുന്നാലും ഷാമിയുടെ ക്ലാസിന് അടുത്തുനിൽക്കാൻ മുഹമ്മദ് സിറാജിന് സാധിക്കില്ല എന്നും റോബർട്ട്സ് കൂട്ടിച്ചേർക്കുകയുണ്ടായി. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മുഹമ്മദ് ഷാമി അണിനിരക്കുമോ എന്ന കാര്യത്തിൽ വ്യക്തത പുറത്തു വന്നിട്ടില്ല.

ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും കൃത്യമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി. 64 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മുഹമ്മദ് ഷാമിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ 2023 ഏകദിന ലോകകപ്പിലാണ് അവസാനമായി മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിനായി കളിച്ചത്. 2023 ജൂണിലായിരുന്നു അവസാനമായി ഷാമി ടെസ്റ്റ് മത്സരം കളിച്ചത്. ഇതിന് ശേഷം പരിക്കുമൂലം ഷാമിയ്ക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചിരുന്നില്ല.

Previous articleഎന്തിനാണ് ബുംറക്ക് ഇനിയും വിശ്രമം. അതൊക്കെ ആവശ്യത്തിന് ലഭിച്ചുവെന്ന് മഞ്ജരേക്കർ.