ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലും ബുമ്ര കളിക്കില്ല. ഇന്ത്യയ്ക്ക് തലവേദനയായി പുതിയ റിപ്പോർട്ട്‌

വരാനിരിക്കുന്ന 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയുടെ സ്റ്റാർ പേസർ ബുമ്ര കളിക്കില്ല എന്ന് റിപ്പോർട്ട്. ബുമ്രയ്ക്കേറ്റ പരിക്ക് ആദ്യം വിചാരിച്ചതിനേക്കാൾ അപകടകരമായ സാഹചര്യത്തിൽ ആയതിനാലാണ് എൻസിഎ ബുമ്രയെ ഈ ടൂർണമെന്റിൽ നിന്ന് മാറ്റിനിർത്തുന്നത്. ഈ കാരണം കൊണ്ട് തന്നെ തിരികെ ടീമിലേക്കെത്താൻ ബുമ്രയ്ക്ക് വലിയൊരു സമയം ആവശ്യമാണ്. അതിനാൽതന്നെ ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ബുമ്ര കളിക്കില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിലവിൽ അഞ്ചു മാസങ്ങളായി പരിക്കുമൂലം വിശ്രമത്തിലാണ് ബുമ്ര. പക്ഷേ ഈ വിശ്രമം കൊണ്ടും ബൂമറയ്ക്ക് തന്റെ ഫിറ്റ്നസ് പൂർണമായും തിരികെ പിടിക്കാൻ സാധിച്ചിട്ടില്ല. അതിനാൽതന്നെ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത് 2023 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന 50 ഓവർ ലോകകപ്പിലൂടെ ബുമ്രയെ തിരിച്ച് ടീമിൽ എത്തിക്കാനാണ്. 2023ലെ ഏഷ്യാകപ്പിൽ ബൂമ്ര നിർബന്ധമല്ലാത്ത സാഹചര്യത്തിൽ, ഈ ടൂർണമെന്റിലൂടെയായിരിക്കും അദ്ദേഹം തിരിച്ചുവരവ് നടത്തുക.

bumrah vs finch

2022 സെപ്റ്റംബർ 25നായിരുന്നു ബൂറ ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ചത്. അന്ന് ഓസ്ട്രേലിയക്കെതിരായ ട്വന്റി20 കളിച്ച ശേഷം ബുമ്രയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആയിരുന്ന ബുമ്രയ്ക്ക്, എൻസിഎ ക്ലിയറൻസ് നൽകിയിരുന്നില്ല. എന്നാൽ ബുമ്ര ഐപിഎല്ലിലൂടെ തിരികെ ക്രിക്കറ്റിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ പരിക്ക് ഗുരുതരമായതിനാൽ തന്നെ ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്നും എൻസിഎ ബുംറയെ വിലക്കിയിട്ടുണ്ട്.

jasprit bumrah 2

ഇന്ത്യയെ സംബന്ധിച്ച് ബുമ്രയുടെ പരിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. 2022 ട്വന്റി20 ലോകകപ്പിലും ബൂമ്രയുടെ അഭാവം ഇന്ത്യൻ നിരയിൽ ദൃശ്യമായിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയെങ്കിലും ബുംറയെ അടുത്ത 50 ലോകകപ്പിൽ കളിപ്പിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രധാന ഘടകം കൂടിയാണ് ബൂമ്ര.

Previous articleആ മത്സരത്തിന് ശേഷം ഞാൻ എന്നും കരഞ്ഞിരുന്നു. എന്നാൽ ധോണിയും ധവാനും… ഇഷാന്ത്‌ ശർമ പറയുന്നു
Next articleആറു വർഷത്തിനു ശേഷം കിരീടം നേടി യുണൈറ്റഡ്, ഫ്രഞ്ച് കപ്പിലെ തോൽവിക്ക് പകരം വീട്ടി പി.എസ്.ജി.