അടുത്ത വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ 9 വർഷമായി ഒരു ഐസിസി കിരീടം പോലും നേടാത്ത ഇന്ത്യക്ക് ഈ ലോകകപ്പ് നിർണായകമാണ്. അവസാനമായി ഇന്ത്യ ഒരു ഐസിസി കിരീടം നേടിയത് 2013ൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ചാമ്പ്യൻസ് ട്രോഫിയാണ്.
അതിനു ശേഷം നടന്ന എല്ലാ ഐസിസി ഇവന്റുകളിലും കാര്യമായ പ്രകടനം ഒന്നും നടത്തുവാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ലോകകപ്പിന് മുൻപായി ഇന്ത്യയുടെ ഓപ്പണർ ആരാകണം എന്ന് നിർദ്ദേശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. യുവതാരം ഇഷാൻ കിഷൻ ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറാകണം എന്നാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസം പറഞ്ഞത്.
“ചരിത്രത്തിലെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി ആണ് ഇഷാൻ കിഷൻ നേടിയത്. ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആകാൻ അടുത്ത കുറച്ചു മാസങ്ങളിൽ സ്ഥിരതയോടെ ബാറ്റ് വീശുകയും ശാരീരിക ക്ഷമത നിലനിർത്തുകയും ചെയ്താൽ അവന് കഴിയും. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഇന്നിംഗ്സ് ആയിരുന്നു ഇഷാൻ കിഷൻ്റെത്. ബംഗ്ലാദേശി അതിന് മറുപടി നൽകാൻ പോലും സാധിച്ചിരുന്നില്ല.
24 ഫോറുകളും 10 സിക്സറും അടക്കം 132 പന്തുകളിൽ നിന്നുമാണ് ഇഷാൻ 210 റൺസ് നേടിയത്. ഇഷാന് പിന്തുണക്കുന്നത് ഭാവി മുന്നിൽ കണ്ടിട്ട് വേണം. താരത്തിന്റെ വീഴ്ചയിലേക്ക് ഒരുപാട് പുകഴ്ത്തലുകൾ നയിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അവന് എനിക്ക് നൽകാനുള്ള ഉപദേശം ഇതാണ്. നാഴികകല്ലുകളെ കുറിച്ച് മറക്കുക. ആ ഇരട്ട സെഞ്ച്വറി കഴിയുന്ന അത്ര വേഗത്തിൽ തലയിൽ നിന്നും ഒഴിവാക്കുക. ഇനിയും ഒരുപാട് ഇതിനും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ബാക്കിയുണ്ട്.”- അദ്ദേഹം പറഞ്ഞു.