ഇന്ത്യൻ ഇതിഹാസതാരങ്ങളായ സച്ചിനും സേവാഗിനുമെതിരെ പന്തെറിഞിട്ടുണ്ടെങ്കിലും ഇപ്പോൾ തൻ്റെ ആഗ്രഹം ഇന്ത്യൻ യുവതാരം റിഷബ് പന്തിനെതിരെ ബൗൾ ചെയ്യുന്നതാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ പേസർ ബ്രെറ്റ് ലീ. പന്തിനെതിരെ ബൗൾ ചെയ്ത് സ്വയം വെല്ലുവിളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബ്രെറ്റ് ലീ പറഞ്ഞു. ബ്രെറ്റ് ലീയുടെ ഈ ആഗ്രഹം വളരെയധികം കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്
ക്രീസിൽ കൗശലത്തോടെ നടക്കുന്ന അക്രമകാരിയാണ് പന്ത് എന്നും മുൻ ഓസ്ട്രേലിയ ഇതിഹാസം പറഞ്ഞു.”കോഹിലി സച്ചിൻ എന്നിവർക്കെതിരെ പന്തെറിയാൻ സാധിച്ചതിന്റെ സന്തോഷം എനിക്ക് ഉണ്ട്. വിരേന്ദർ സെവാഗിനെതിരെയും പന്തെറിയാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഇപ്പോൾ പന്തിനെതിരെ ബൗൾ ചെയ്യുന്നത് എന്റെ ആവേശത്തിലാക്കും എന്ന് എനിക്ക് തോന്നുന്നു.
കൗശലത്തോടെ ക്രീസിൽ നടക്കുന്ന ആക്രമകരിയാണ് പന്ത്. സ്വയം വെല്ലുവിളി ഏറ്റെടുത്ത് അവനെതിരെ പന്തെറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെ നേരിട്ട് കാണാൻ സാധിച്ചതിൻ്റെ സന്തോഷം എനിക്ക് ലഭിച്ചിട്ടുണ്ട്. അവന്റെ ശൈലി അൺ ഓർത്തഡോക്സ് ആണ്.
അതുകൊണ്ടുതന്നെ അവനെതിരെ പന്തെറിയുന്നത് പ്രയാസമാകും. എനിക്കെതിരെ അവൻ സിക്സർ നേടിയാലും പ്രശ്നമില്ല. അതിൽ ഞാൻ ഓക്കെയാണ്.”- ബ്രെറ്റ് ലീ പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ പന്ത് ആണ്. പല പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുക്കുവാൻ പന്തിന് സാധിച്ചിട്ടുണ്ട്.