കിരീടം അവർ നേടും : ഫൈനല്‍ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് ബ്രെറ്റ് ലീ

Sanju coming

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന് ഒടുവിൽ വിരാമം കുറിക്കാൻ പോകുന്നു. എല്ലാ ക്രിക്കറ്റ്‌ ആരാധകരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന മെഗാ ഫൈനൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് : ഗുജറാത്ത് ടൈറ്റൻസ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആരാകും കിരീടം നേടുക എന്നത് വമ്പൻ സസ്പെൻസ്.

മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം നീണ്ട പതിനാല് വർഷങ്ങൾ ശേഷം ഐപിൽ കിരീടം പ്രതീക്ഷിക്കുമ്പോൾ കന്നി ഐപിൽ സീസണിൽ തന്നെ കിരീടം നേടി ചരിത്രം സൃഷ്ടിക്കാനാണ് ഹർഥിക്ക് പാണ്ട്യ നായകനായ ഗുജറാത്തിന്റെ ലക്ഷ്യം. നേരത്തെ ഒന്നാം ക്വാളിഫെയറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനാണ് ജയം സ്വന്തമാക്കാനായി സാധിച്ചത്.

43129bca 2d4b 4fb4 8d4e 12894227e4a7

എന്നാൽ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ ടീമിനെ തോൽപ്പിച്ച് ഫൈനലിലേക്ക് എത്തിയ രാജസ്ഥാൻ റോയൽസ് ടീമിന് വാനോളം പ്രതീക്ഷകൾ നൽകുന്നത് പ്രഥമ ഐപിൽ സീസണിലെ കിരീടം നേട്ടം തന്നെ. ഒന്നാം ഐപിൽ സീസണിൽ ഷെയ്ൻ വോൺ നേതൃത്വത്തിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീമിന് ഇത്തവണ ക്യാപ്റ്റൻ സഞ്ജു സാംസൺ കീഴിൽ കിരീടം നേടാനായി കഴിയുമോയെന്നതാണ് ആകാംക്ഷ. ഇപ്പോൾ ഫൈനലിൽ ആരാകും ജയിക്കുകയെന്നുള്ള പ്രവചനം നടത്തുകയാണ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രറ്റ് ലീ.

See also  വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.
Sanju and hardik 1

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് സ്ഥാനം നേടിയ ഗുജറാത്തിന് തന്നെയാണ് ബ്രറ്റ് ലീ സാധ്യതകൾ എല്ലാം തന്നെ നൽകുന്നത്. ആരെയും അമ്പരപ്പിക്കുന്ന കളികൾ ജയിച്ച ഗുജറാത്തിനാണ് ഈ സീസണിലെ ചാമ്പ്യൻമാരാകുവാനായി സാധിക്കുകയെന്നാണ് ബ്രറ്റ് ലീ വാക്കുകൾ. “ആദ്യത്തെ ഐപിൽ സീസണിൽ തന്നെ അവർ കളിച്ചത് മികച്ച ക്രിക്കറ്റ്‌ തന്നെ. അവരുടെ കൂട്ടത്തിൽ മികച്ച അനേകം കളിക്കാരുണ്ട്. കൂടാതെ അവർ കേവലം വ്യക്തികത മികവിൽ അല്ല വിശ്വസിക്കുന്നത്. ഒരു ടീമായി ഓരോ കളിയും ജയിക്കാൻ അവർക്ക് കഴിഞ്ഞു ” ബ്രറ്റ് ലീ നിരീക്ഷിച്ചു.

Scroll to Top