സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോലിയേയും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ ക്രിക്കറ്റ് കളിച്ചതിനാൽ തന്നെ താരതമ്യം ചെയ്യരുത് എന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ട്വന്റി20 ക്രിക്കറ്റിന്റെയും ഫ്രാഞ്ചൈസി ലീഗുകളുടെയും ഉയർച്ചയോടെ ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് ഒരു സ്ഥാനമുണ്ടെങ്കിലും അതിൽ ഒരു കുറവ് വന്നു എന്ന കാര്യത്തിൽ നിഷേധിക്കാൻ ആകില്ല. 200 ടെസ്റ്റുകൾ ആണ് സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്.
ട്വൻ്റി ട്വൻ്റി ക്രിക്കറ്റിന്റെ പിറവിക്കു ശേഷം ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഒരു കളിക്കാരനും ഈ നേട്ടത്തെ മെച്ചപ്പെടുത്തുവാൻ സാധ്യതയില്ല. ഇതു കൊണ്ടാണ് ഒരു ദശാബ്ദത്തിൽ ഏറെയായി ഇന്ത്യക്കു വേണ്ടി ടെസ്റ്റിൽ കളിച്ചു കൊണ്ടിരിക്കുന്ന കോഹ്ലിക്ക് സച്ചിൻ്റെ ടെസ്റ്റ് റെക്കോർഡുകൾ മറികടക്കാൻ സാധ്യതകൾ കുറവാണ് എന്ന് പറയുന്നത്. കോഹ്ലിയേയും സച്ചിനെയും താരതമ്യപെടുത്തുന്നത് ശരിയല്ല.
“കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ കരുതുന്നു കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി കോഹ്ലിയുടെ മേൽ ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നു എന്ന്. നായക സ്ഥാനവും കോവിഡും കൂടാതെ കൂടുതൽ ക്രിക്കറ്റ് കളിക്കുന്നു അങ്ങനെ അങ്ങനെ..
സച്ചിൻ ടെണ്ടുൽക്കറുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തരുത്. കാരണം കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കരിയറിന്റെ ഭൂരിഭാഗവും ഐപിഎൽ കളിക്കേണ്ടി വന്നില്ല. ഡബ്ലിയു ടി സി ഫൈനലിൽ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെക്കും എന്ന് ഞാൻ കരുതുന്നു.”-മുൻ ഓസ്ട്രേലിയൻ താരം പറഞ്ഞു.